Saudi Arabia
റമസാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രീം കോടതി ആഹ്വാനം
നഗ്‌നനേത്രം കൊണ്ടോ ടെലസ്‌കോപ്പ് ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ ഏറ്റവും അടുത്തുള്ള കോടതികളില്‍ തങ്ങളുടെ സാക്ഷ്യം ബോധിപ്പിക്കണം.

ദമാം | ഉമ്മുല്‍ ഖുറ കലണ്ടര്‍ പ്രകാരം ശഅബാന്‍ 29ന് (ഫെബ്രുവരി 28) വെള്ളിയാഴ്ച വിശുദ്ധ റമസാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
നഗ്‌നനേത്രം കൊണ്ടോ ടെലസ്‌കോപ്പ് ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ ഏറ്റവും അടുത്തുള്ള കോടതികളില്‍ തങ്ങളുടെ സാക്ഷ്യം ബോധിപ്പിക്കണം.
മാസപ്പിറവി നിരീക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ ഇതിനായി വിവിധ മേഖലകളില്‍ രൂപവത്കരിച്ച പ്രത്യേക കമ്മിറ്റികളുമായി സഹകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
---- facebook comment plugin here -----