Saudi Arabia
സൈനിക സഹകരണം ചര്‍ച്ച ചെയ്ത് സഊദി-തുര്‍ക്കി പ്രതിരോധ മന്ത്രിമാര്‍
കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍, സൈനിക, പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ തേടി.

ജിദ്ദ | സഊദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് തുര്‍ക്കിയും, തുര്‍ക്കി പ്രതിരോധ മന്ത്രി യാസര്‍ ഗുലറെയും ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തി.
പ്രതിരോധ മന്ത്രിയുടെ ജിദ്ദയിലെ കാര്യാലയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍, സൈനിക, പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ തേടി. പ്രാദേശിക, അന്തര്‍ദേശീയ വികസനങ്ങളും സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
പ്രതിരോധ ഡെപ്യൂട്ടി മന്ത്രി പ്രിന്‍സ് അബ്ദുല്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ അയ്യാഫ്, ജനറല്‍ സ്റ്റാഫ് മേധാവി ജനറല്‍ ഫയാദ് അല്‍-റുവൈലി, പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഹിഷാം ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സെയ്ഫ്, അങ്കാറയിലെ സഊദി അറേബ്യയുടെ സൈനിക അറ്റാഷെ റിയര്‍ അഡ്മിറല്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ഗൈത്ത്, സഊദി അറേബ്യയിലെ തുര്‍ക്കി അംബാസഡര്‍ അംറുല്ല ഇസ്‌ലര്‍, മറ്റ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.