Connect with us

Saudi Arabia

സഊദി ഉംറ തീർഥാടക ഇൻഷ്വറൻസ് പോളിസി

പരമാവധി ഒരുലക്ഷം റിയാൽ വരെ ആരോഗ്യ പരിരക്ഷ

Published

|

Last Updated

മക്ക | സഊദി ഹജ്ജ്- ഉംറ മന്ത്രാലയം അടുത്തിടെ അംഗീകരിച്ച ഉംറ തീർഥാടക ഇൻഷ്വറൻസ് പോളിസി വിവരങ്ങൾ പുറത്ത് വിട്ടു. പോളിസി പ്രകാരം ഉംറ നിർവഹിക്കാനെത്തുന്നവർക്ക് പരമാവധി 1,00,000 റിയാൽ വരെയുള്ള 11 ആരോഗ്യ പരിരക്ഷകൾ ലഭിക്കുമെന്ന്  മന്ത്രാലയം വ്യക്തമാക്കി.

രോഗ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കൽ, രോഗിയുടെ പരമാവധി ദൈനംദിന താമസം, നഴ്സിംഗ് പരിചരണം,  മെഡിക്കൽ മേൽനോട്ടം, താമസ സേവനങ്ങൾ എന്നിവ ഉൾപ്പെടെ. ഡോക്ടറുടെ കുറിപ്പടി പ്രകാരം നൽകുന്ന മരുന്നുകൾ വാങ്ങൽ, രോഗിയുടെ സഹയാത്രികൻ്റെ ദൈനംദിന താമസങ്ങൾക്ക് പ്രതിദിനം പരമാവധി 150 റിയാൽ വരെയുള്ള താമസ സൗകര്യം, പ്രസവ ചെലവുകൾക്കായി പോളിസി കാലയളവിൽ പരമാവധി 5,000 റിയാൽ, രോഗിയുടെ ബന്ധുവിൻ്റെ യാത്രാ ചെലവുകൾക്ക് പരമാവധി 5,000 റിയാൽ, അടിയന്തര ദന്ത ചികിത്സാ ചെലവുകൾക്ക് പരമാവധി പരിധി 500 റിയാൽ, മാസം തികയാതെയുള്ള നവജാതശിശുക്കളുടെ ചികിത്സ ചെലവുകൾ, വാഹനാപകടങ്ങൾ മൂലമുണ്ടാകുന്ന പരുക്കുകൾ, അടിയന്തര ഘട്ടങ്ങളിൽ ഡയാലിസിസ് എന്നിവയാണ് പോളിസിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

---- facebook comment plugin here -----

Latest