Saudi Arabia
സഊദി വിഷൻ 2030 പദ്ധതികൾ ലക്ഷ്യത്തിലേക്ക്; 85 ശതമാനം സംരംഭങ്ങളും പൂര്‍ത്തിയായി
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുക, പൗരന്മാരെ ശാക്തീകരിക്കുക, പ്രാദേശിക, അന്തര്‍ദേശീയ നിക്ഷേപകര്‍ക്ക് ഊര്‍ജ്ജസ്വലമായ അന്തരീക്ഷം വളര്‍ത്തുക എന്നിവ ലക്ഷ്യമിടുന്നതാണ് വിഷന്‍ 2030 പരിപാടി.

ദമാം| സഊദി അറേബ്യയുടെ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 സംരംഭം ശ്രദ്ധേയമായ പുരോഗതി കൈവരിച്ച് മുന്നേറ്റം കൈവരിച്ചു. ഒമ്പത് വര്‍ഷത്തിനുള്ളില്‍ രാജ്യം പ്രധാന പ്രകടന സൂചകങ്ങളുടെ 93 ശതമാനം പൂര്‍ത്തീകരണത്തോട് അടുക്കുന്നതായി 2024 ലെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തി. സംരംഭങ്ങളുടെ പുരോഗതിയും സൂചകങ്ങളുടെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് രണ്ട് പ്രധാന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍ നടത്തിയത്.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുക, പൗരന്മാരെ ശാക്തീകരിക്കുക, പ്രാദേശിക, അന്തര്‍ദേശീയ നിക്ഷേപകര്‍ക്ക് ഊര്‍ജ്ജസ്വലമായ അന്തരീക്ഷം വളര്‍ത്തുക എന്നിവ ലക്ഷ്യമിടുന്നതാണ് വിഷന്‍ 2030 പരിപാടി. മൂന്നാം ഘട്ടത്തിലെ 374 പ്രധാന പ്രകടന സൂചകങ്ങളില്‍ 299 എണ്ണം പൂര്‍ണ്ണമായും നേടിയെടുക്കുകയും ഇവയില്‍ 257 എണ്ണം അവയുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെ മറികടക്കുകയും 49 സൂചകങ്ങള്‍ പൂര്‍ണ്ണ നേട്ടത്തിനടുത്തെത്തുകയും ചെയ്തതോടെ ദീര്‍ഘകാല ആസൂത്രണത്തിന്റെയും തന്ത്രപരമായ നിര്‍വ്വഹണത്തിന്റെയും ഫലപ്രാപ്തിയെ പുരോഗതിയെയാണ് തെളിയിക്കുന്നത്.
വിഷന്‍ 2030 ന്റെ മൂന്നാം ഘട്ടങ്ങളുടെ വിജയം വിവിധ മേഖലകളിലെ ദേശീയ ആസൂത്രണത്തിനും യഥാര്‍ത്ഥ നിര്‍വ്വഹണത്തിനും ഇടയിലുള്ള ശക്തമായ വിന്യാസത്തെയാണ് സൂചിപ്പിക്കുന്നത്. വിഷന്‍ 2030 പ്രകാരം ആരംഭിച്ച ആകെ 1,502 സംരംഭങ്ങളില്‍ 674 എണ്ണം പൂര്‍ത്തിയായി, 596 സംരഭങ്ങള്‍ ആസുത്രണം ചെയ്തത് പോലെ മുന്നേറുകയാണ്. ഭവന നിര്‍മ്മാണം, ആരോഗ്യ സംരക്ഷണം മുതല്‍ ഡിജിറ്റല്‍ നവീകരണം, ശുദ്ധമായ ഊര്‍ജ്ജം, സാംസ്‌കാരിക വികസനം വരെയുള്ള വലിയ ദേശീയ മുന്‍ഗണനകള്‍ക്ക് വലിയ സംഭാവനയാണ് വിഷന്‍ -2030ലൂടെ നല്‍കിവരുന്നത്.
വിഷന്റെ ആദ്യത്തെ അഞ്ച് വര്‍ഷങ്ങള്‍ മാക്രോ ഇക്കണോമിക് അടിത്തറ സ്ഥിരപ്പെടുത്തുന്നതിലും ഘടനാപരമായ പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. രണ്ടാം ഘട്ടത്തില്‍ സ്‌കെയിലിംഗിനും ത്വരിതപ്പെടുത്തലിനും ഊന്നല്‍ നല്‍കിയതോടെ മൂന്നാം ഘട്ടത്തില്‍ വലിയ വിജയം കൈവരിക്കാന്‍ കഴിഞ്ഞു.
2016 നും 2024 നും ഇടയില്‍ എണ്ണയോടുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനും സ്വകാര്യമേഖലയുടെ ഇടപെടല്‍ വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ സാമ്പത്തിക വഴികള്‍ തുറക്കുന്നതിനുമായി സഊദി അറേബ്യ വിപുലമായ ഘടനാപരമായ പരിഷ്‌കാരങ്ങളാണ് നടപ്പാക്കിയത് വഴി ടൂറിസം, ലോജിസ്റ്റിക്‌സ്, ഖനനം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ വാന്‍ വിജയം കൈവരിക്കാന്‍ കഴിയുകയും 2024 ല്‍ എണ്ണ ഇതര മേഖലകളിലെ തുടര്‍ച്ചയായ നിക്ഷേപ വര്‍ദ്ധനവ് 2023 നെ അപേക്ഷിച്ച് എണ്ണ ഇതര ജിഡിപി 3.9 ശതമാനം വളര്‍ച്ച നേടി 4.3 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. സമ്പദ്വ്യവസ്ഥയില്‍ സ്വകാര്യ മേഖലയുടെ പങ്ക് വികസിച്ചതോടെ 2024 ല്‍ ജിഡിപിയില്‍ സ്വകാര്യ മേഖലയുടെ സംഭാവന 47 ശതമാനത്തിലെത്തുകയും ചെയ്തു.
തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു, നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിച്ചു
2024 ലെ നാലാം പാദത്തോടെ, സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ 2016നെ അപേക്ഷിച്ച് 12.3 ശതമാനത്തില്‍ നിരക്ക് 7 ശതമാനമായി കുറഞ്ഞത് വിഷന്‍ 2030ന്റെ പുരോഗതിയെയാണ് അടയാളപ്പെടുത്തുന്നത്. അതേസമയം ശരാശരി വാര്‍ഷിക പണപ്പെരുപ്പം 1.7 ശതമാനമായി കുറയുകയും ചെയ്തതോടെ ജി-20 സമ്പദ്വ്യവസ്ഥകളിലെ ഏറ്റവും താഴ്ന്ന നിരക്കുകളില്‍ ഒന്നായി മാറി. 2024-ല്‍ വിദേശ നേരിട്ടുള്ള നിക്ഷേപം 77.6 ബില്യണ്‍ റിയാലിലെത്തിയത് സഊദി വിപണിയിലുള്ള അന്താരാഷ്ട്ര ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. എണ്ണ ഇതര സ്വകാര്യ മേഖലയിലെ ശുഭാപ്തിവിശ്വാസം പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചികയിലും പ്രതിഫലിച്ചു. ഇത് 2024-ലെ നാലാം പാദത്തില്‍ 58.1 ആയി രേഖപ്പെടുത്തി. പുതിയ ഓര്‍ഡറുകളിലെ വര്‍ദ്ധനവാണ് വര്‍ദ്ധനവിന് കാരണമായത്.
ആഗോള അംഗീകാരം
അന്താരാഷ്ട്ര നാണയ നിധി സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമുള്ള സംഘടന, ലോക ബാങ്ക് തുടങ്ങിയ ആഗോള സ്ഥാപനങ്ങള്‍ സഊദി വളര്‍ച്ചാ നിരക്കിലെ പ്രവചനങ്ങളും കൂടാതെ മൂന്ന് പ്രധാന ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളായ മൂഡീസ്, ഫിച്ച്, എസ് ആന്റ് പി ഗ്ലോബല്‍ എന്നിവയുടെ സ്ഥിരതയുള്ള കാഴ്ചപ്പാടുകളോടെ രാജ്യത്തിന്റെ പരമാധികാര ശക്തി സ്ഥിരീകരിച്ചു. ആഗോളതലത്തില്‍, സഊദി അറേബ്യ ഒന്നിലധികം അന്താരാഷ്ട്ര മാനദണ്ഡങ്ങളില്‍ അതിന്റെ സ്ഥാനമാണ് മെച്ചപ്പെടുത്തിയത്.ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ വേള്‍ഡ് കോംപറ്റിറ്റീവ്നെസ് ഇന്‍ഡക്സില്‍ 2017 മുതല്‍ 20 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 16-ാം സ്ഥാനതെത്തുകയും ചെയ്തു.
ആരോഗ്യം, ഡിജിറ്റല്‍ പരിവര്‍ത്തനം, ടൂറിസം, സാമ്പത്തിക സേവനങ്ങള്‍, സുസ്ഥിരത തുടങ്ങിയ തന്ത്രപരമായ മേഖലകളിലായി പ്രവര്‍ത്തിക്കുന്നതിനായി വിഷന്‍ 2030 ന് പിന്നില്‍ പ്രേരകശക്തിയായി വിഷന്‍ റിയലൈസേഷന്‍ പത്ത് പ്രോഗ്രാമുകലാണ് പ്രവര്‍ത്തിച്ച് വരുന്നത്. അവ ഓരോന്നും വിഷന്‍ 2030 ന്റെ ഊര്‍ജ്ജസ്വലമായ സമൂഹം, അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്വ്യവസ്ഥ, അഭിലാഷമുള്ള ഒരു രാഷ്ട്രം എന്നിവയുടെ പ്രധാന സ്തംഭങ്ങളുടെ വിതരണത്തിന് വലിയ സംഭാവനയാണ് നല്‍കുന്നത്.
ഡിജിറ്റല്‍ ഭരണത്തിലും രാജ്യം വലിയ പുരോഗതിയാണ് കൈവരിച്ചത്.2016 മുതല്‍ യുഎന്‍ ഇ-ഗവണ്‍മെന്റ് ഡെവലപ്മെന്റ് സൂചികയില്‍ 25 സ്ഥാനങ്ങള്‍ കയറി ആഗോളതലത്തില്‍ ആറാം സ്ഥാനം നേടിയതോടെ ഡിജിറ്റല്‍ രംഗത്ത് മികച്ച അഞ്ച് രാജ്യങ്ങളില്‍ ഒന്നാകുക എന്ന വിഷന്‍ 2030 ലക്ഷ്യത്തിലെത്താന്‍ അതിനെ പ്രാപ്തമാക്കി.സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനും സ്ഥാപനങ്ങളെ നവീകരിക്കാനും പൊതുമേഖലാ പ്രകടനം മെച്ചപ്പെടുത്താനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളെയാണ് ഡിജിറ്റല്‍ റാങ്കിംഗുകള്‍ എടുത്തു കാണിക്കുന്നത്.
2030ല്‍ രാജ്യം വേള്‍ഡ് എക്‌സപോക്ക് ആതിഥേയത്വം വഹിക്കുന്നതും 2034-ലെ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ആതിഥേയത്വം എന്ന നിലയില്‍ ലോകത്തിലെ ഏറ്റവും ജനപ്രിയ കായികഇന മത്സരത്തെ സ്വാഗതം ചെയ്യാന്‍ സഊദി അറേബ്യ ഒരുങ്ങുന്നതും രാജ്യത്തിന്റെ വളര്‍ച്ചയും ലക്ഷ്യവും വിജയത്തിലേക്ക് നയിക്കും