Organisation
സഊദി വെസ്റ്റ് പ്രവാസി സാഹിത്യോത്സവിന് പ്രൗഢ തുടക്കം; മത്സരാര്‍ഥികള്‍ക്ക് ഊഷ്മള സ്വീകരണം ഒരുക്കി ജിസാന്‍
ഉദ്ഘാടന സംഗമം സംഘാടക സമിതി ചെയര്‍മാന്‍ ഹാരിസ് കല്ലായിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് സഊദി നാഷനല്‍ സെക്രട്ടറി സിറാജ് കുറ്റ്യാടി ഉദ്ഘാടനം ചെയ്തു.
ജിസാന്‍ | പതിനാലാമത് സഊദി വെസ്റ്റ് നാഷണല്‍ സാഹിത്യോത്സവിന് ജിസാനിലെ സബിയയില്‍ പ്രൗഢമായ ഉദ്ഘാടന സംഗമത്തോടെ തുടക്കമായി. രാവിലെ എട്ടിന് ആരംഭിച്ച ഉദ്ഘാടന സംഗമം സംഘാടക സമിതി ചെയര്‍മാന്‍ ഹാരിസ് കല്ലായിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് സഊദി നാഷനല്‍ സെക്രട്ടറി സിറാജ് കുറ്റ്യാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഐ സി എഫ് ജിസാന്‍ സെന്‍ട്രല്‍ സെക്രട്ടറി റഹ്‌നാസ് കുറ്റ്യാടി, മാധ്യമ പ്രവര്‍ത്തകന്‍ ഇസ്മാഈല്‍ മാനു, താഹ കിണാശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ആര്‍ എസ് സി സഊദി വെസ്റ്റ് നാഷനല്‍ ജനറല്‍ സെക്രട്ടറി യാസിര്‍ അലി ഓമച്ചപ്പുഴ സ്വാഗതവും അനസ് ജൗഹരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജൂനിയര്‍ വിഭാഗത്തിന്റെ മദ്ഹ് ഗാന മത്സരത്തോടു കൂടി വേദിയില്‍ കലാപ്രകടനങ്ങള്‍ അരങ്ങേറി തുടങ്ങി. 11 വേദികളിലായി 79 ഇന മത്സരങ്ങളാണ് നടക്കുന്നത് .
ദേശം താണ്ടിയ വാക്കും വരയും പ്രമേയത്തിലുള്ള സാഹിത്യോത്സവ് സ്‌പെഷ്യല്‍ സപ്ലിമെന്റ് ഐ സി എഫ് സഊദി നാഷനല്‍ വെല്‍ഫെയര്‍ സെക്രട്ടറി മഹ്മൂദ് സഖാഫി, അലി വടക്കാങ്ങരക്ക് നല്‍കി പ്രകാശനം ചെയ്തു. സിറാജ് വേങ്ങര, സിറാജ് കുറ്റ്യാടി, അഫ്‌സല്‍ സഖാഫി സന്നിഹിതരായി.
‘ദേശം താണ്ടിയ വാക്കും വരയും’ എന്ന പ്രമേയത്തില്‍ നടക്കുന്ന പ്രമേയ വിചാരത്തില്‍ ആശിഖ് സഖാഫി പൊന്മള (ദേശാതിരുകള്‍ക്കപ്പുറത്ത് പ്രവാസി വരഞ്ഞിടുന്നത്), സലീം പട്ടുവം (പ്രവാസം വാക്കുകളുടെ സഞ്ചാരം, വഴക്കം), സാദിഖ് ചാലിയാര്‍ (കുടിയേറ്റം, സാംസ്‌കാരിക സംഘര്‍ഷം, സര്‍ഗാത്മാവസരം) പ്രസംഗിക്കും.
വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെ പതിനാലാമത് പ്രവാസി സാഹിത്യോത്സവിന് തിരശ്ശീല വീഴും. സമാപന സമ്മേളനം ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ അഫ്‌സല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് ഇന്ത്യ സെക്രട്ടറി ഉബൈദുല്ല ഇബ്രാഹീം നൂറാനി ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് ഹാരിസ് കല്ലായി (കെ എം സി സി), ജെയ്‌സണ്‍ (ഒ ഐ സി സി), ദേവന്‍ (ജല), മന്‍സൂര്‍ ചുണ്ടമ്പറ്റ (ആര്‍ എസ് സി) പ്രസംഗിക്കും.