Connect with us

Kerala

സഊദി യുവതിയോട് ലൈംഗികാതിക്രമം; വ്‌ളോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ കേസ്

പരാതി നൂറു ശതമാനം വ്യാജമെന്ന് മല്ലു ട്രാവലർ ഷക്കീർ സുബാൻ

Published

|

Last Updated

കൊച്ചി | വ്ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാനെതിരെ ലൈംഗിക അതിക്രമ പരാതിയില്‍ പോലീസ് കേസ് എടുത്തു. സഊദി യുവതിയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ഷക്കിര്‍ സുബാനെതിരെ കേസ് എടുത്തത്. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയില്‍ പറയുന്നു.

അതേസമയം, തനിക്ക് എതിരായ യുവതിയുടെ പരാതി നൂറു ശതമാനവും വ്യാജമാണെന്നും മതിയായ തെളിവുകൾ കൊണ്ട്‌ അതിനെ നേരിടുമെന്നും ഷാക്കിർ സമൂഹമാധ്യമത്തിൽ കുറിച്ചു.

സെപ്തംബര്‍ പതിമൂന്നിനായിരുന്നു സംഭവം. കൊച്ചിയില്‍ താമസിക്കുന്ന യുവതിയെ അഭിമുഖം നടത്തുന്നതിനായാണ് മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാന്‍ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ പിന്നീട് പ്രതിശ്രുത വരന്‍ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീര്‍ സുബാന്‍ പീഡന ശ്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി.

വിദേശത്തു പോയ മല്ലു ട്രാവലര്‍ തിരിച്ചെത്തിയ ശേഷമാകും പോലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക.

Latest