Connect with us

Saudi Arabia

അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ സഊദികള്‍ക്ക് ബെലാറസിലേക്ക് ഇ-വിസ സൗകര്യം

പ്രവേശന നടപടിക്രമങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഇ-വിസ സംവിധാനം

Published

|

Last Updated

റിയാദ് / മിന്‍സ്‌ക്|     സഊദി അറേബ്യന്‍ പൗരന്മാര്‍ക് 2025 മാര്‍ച്ച് മുതല്‍ ഇ-വിസ സൗകര്യമൊരുക്കുമെന്ന് ബെലാറസ് അധികൃതര്‍ അറിയിച്ചു.വിദേശ രാജ്യങ്ങളില്‍ നിന്നും രാജ്യത്തേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഇ-വിസ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി

സഊദി അറേബ്യയെ കൂടാതെ യുഎസ്, ഫ്രാന്‍സ്, ഓസ്ട്രേലിയ, ജര്‍മ്മനി, മെക്സിക്കോ, ഇന്തോനേഷ്യ, ജപ്പാന്‍, കാനഡ, ഇറ്റലി, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയ അറുപത്തിയേഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബെലാറസിന്റെ പുതിയ ഇ-വിസ സംവിധാനം വഴി രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയും.

യൂറോപ്യന്‍ രാജ്യങ്ങളിലെത്തുന്നവര്‍ക്ക് വിസ രഹിത യാത്രാ നയം വിപുലീകരിച്ചതിനെത്തുടര്‍ന്നാണ്
മാര്‍ച്ച് 20 മുതല്‍ ഇലക്ട്രോണിക് വിസ പ്രഖ്യാപിച്ചത്. ഏകീകൃത ഇലക്ട്രോണിക് സര്‍വീസസ് പോര്‍ട്ടല്‍ വഴി യാത്രക്കാര്‍ക്ക് ഇ-വിസയ്ക്ക് ഓണ്‍ലൈനായി വിസയ്ക്ക് അപേക്ഷിക്കാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി

 

Latest