Connect with us

Ongoing News

കോണ്‍ഗ്രസ്സില്‍ സവര്‍ക്കര്‍ പ്രേമം ഇടക്കിടെ പുറത്തുചാടുന്നു

കാസര്‍ക്കോട് ഡി സി സി യുടെ റിപബ്ലിക്ക് ദിന ആശംസാ കാര്‍ഡിലാണ് സവര്‍ക്കര്‍ ഇടംപിടിച്ചത്

Published

|

Last Updated

കാസര്‍കോട് |  മൃദു ഹിന്ദുത്വ ആരോപണങ്ങളില്‍ തലക്കുമീതെ തൂങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസ്സില്‍ നിന്നു വീണ്ടും സവര്‍ക്കര്‍ സ്തുതി.

കാസര്‍ക്കോട് ഡി സി സി യുടെ റിപബ്ലിക്ക് ദിന ആശംസാ കാര്‍ഡിലാണ് ആര്‍എസ്എസ് സൈദ്ധാന്തികനും ഗാന്ധിവധക്കേസ് പ്രതിയുമായ സവര്‍ക്കര്‍ ഇടംപിടിച്ചത്. ഡി സി സി പ്രസിഡന്റ് പി കെ ഫൈസലിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ആശംസാ കാര്‍ഡിലാണ് സവര്‍ക്കറും ഉള്‍പ്പെട്ടത്.

ഇത് താന്‍ പോസ്റ്റ് ചെയ്തതല്ലെന്നും മറ്റാരോ വ്യാജമായി ഉണ്ടാക്കി പോസ്റ്റ് ചെയ്തതാണെന്നുമുള്ള വിശദീകരണമാണ് ഡിസിസി പ്രസിഡന്റ് ആദ്യം നിയന്നത്.
എന്നാല്‍ ഡിസൈന്‍ ചെയ്തപ്പോള്‍ അബദ്ധം സംഭവിച്ചതാണെന്നാണ് ഡിസിസിയുടെ വിശദീകരണം.പിന്‍വലിച്ച പോസ്റ്റിനു പകരം ഡിസിസി പ്രസിഡന്റിന്റെ ഫോട്ടോ മാത്രം ഉള്‍പ്പെടുത്തി രണ്ടാമത് പോസ്റ്റ് ചെയ്തു.
ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്ന് ഓഫീസിലെ ജീവനക്കാര്‍ ഒപ്പിച്ച പണിയാണിതെന്നും പറയപ്പെടുന്നു.

രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയെ വരവേല്‍ക്കാന്‍ ആലുവ മണ്ഡലത്തില്‍ നെടുമ്പാശേരി എയര്‍പോര്‍ട്ട് ജങ്ഷനുസമീപം കോട്ടായിയില്‍ ദേശീയപാതയില്‍ ചെങ്ങമനാട് മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബാനറില്‍ സവര്‍ക്കറിന്റെ ചിത്രം ഉള്‍പ്പെടുത്തിയത് അടുത്തയിടെ വിവാദമായിരുന്നു.
ഈ സംഭവത്തില്‍ ഐ എന്‍ ടി യു സി നെടുമ്പാശേരി മണ്ഡലം പ്രസിഡന്റ് സുരേഷ് അത്താണിയെ സസ്പെന്‍ഡ് ചെയ്താണ് അന്നു കോണ്‍ഗ്രസ് മുഖം രക്ഷിച്ചത്.

അന്നു ബാനറില്‍ സ്വാതന്ത്ര്യസമരസേനാനികള്‍ക്കൊപ്പം ചന്ദ്രശേഖര്‍ ആസാദിനും ഗോവിന്ദ് വല്ലഭ് പന്തിനുമിടയിലാണ് സവര്‍ക്കറും സ്ഥാനംപിടിച്ചത്. പ്രതിഷേധം ശക്തമായതോടെ മഹാത്മാഗാന്ധിയുടെ ചിത്രംതൂക്കി സവര്‍ക്കറുടെ ചിത്രം മറച്ചയ്ക്കുയാണ് അന്നു ചെയ്തത്. പിന്നീട് ബാനര്‍ പൂര്‍ണമായും നീക്കി.

വീര്‍ സവര്‍ക്കര്‍ എന്ന് വാഴ്ത്തി മഹാത്മാഗാന്ധിയെക്കാളും നെഹ്‌റുവിനെക്കാളും വലിയ സ്വാതന്ത്ര്യ സമര സേനാനിയും ദേശസ്‌നേഹിയും ആയാണ് ഹിന്ദുത്വവാദികള്‍ സവര്‍ക്കാറെ ആദരിക്കുന്നത്.
എന്നാല്‍, സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്ത് സ്വാതന്ത്രസമരത്തെ ഒറ്റുകൊടുത്തയാളെന്ന് ആവര്‍ത്തിച്ച് സ്ഥാപിക്കാനാണ് മതേതര ജനാധിപത്യ ശക്തികള്‍ ശ്രമിക്കുന്നത്. ഇതിനിടെയാണ് ഇടക്കിടെ സവര്‍ക്കര്‍ സ്തുതിയുമായി കോണ്‍ഗ്രസ് പ്രത്യക്ഷപ്പെടുന്നത്.

 

 

 

Latest