Kerala
സർക്കാർ സ്കൂളിന്റെ സ്വാതന്ത്ര്യ ദിനാഘോഷ പ്ലോട്ടിൽ സവർക്കർ; വിവാദം പുകയുന്നു
കീഴുപറമ്പ് ഗവ. വൊക്കഷേനൽ ഹയർ സെക്ക ൻഡറി സ്കൂളിൾ സ്വാതന്ത്ര്യ ദിനത്തിൽ അവതരിപ്പിച്ച പ്ലോട്ടിലാണ് ആർ എസ് എസ് നേതാവും ഇടംപിടിച്ചത്.
അരീക്കോട് | ഗവൺമെന്റ് സ്കൂളിന്റെ സ്വാതന്ത്ര്യ ദിനാഘോഷ പ്ലോട്ടിൽ ആർ എസ് എസ് നേതാവ് സവർക്കറെ ഉൾപ്പെടുത്തിയത്തിയത് വിവാദമാകുന്നു. കീഴുപറമ്പ് ഗവ. വൊക്കഷേനൽ ഹയർ സെക്ക ൻഡറി സ്കൂളിൾ സ്വാതന്ത്ര്യ ദിനത്തിൽ അവതരിപ്പിച്ച പ്ലോട്ടിലാണ് ആർ എസ് എസ് നേതാവും ഇടംപിടിച്ചത്. പി ടി എ തീരുമാനത്തിന് വിരുദ്ധമായി സവർക്കറുടെ പ്ലോട്ട് ഒരുക്കിയത് വൻ പ്രതിഷേധത്തിനിടയാക്കി.
75 സ്വാതന്ത്ര സമര ഭടൻമാരുടെ പ്ലോട്ടുകൾക്കായിരുന്ന പി ടി എ അംഗീകാരം നൽകിയിരുന്നത്. എന്നാൽ ഗ്രീൻ റൂമിൽ സഹ അധ്യാപകരോ മറ്റോ അറിയാതെ പ്ലോട്ടുണ്ടാക്കി ജാഥയിൽ അണി നിരത്തുന്നതിനിടയിലാണ് അബന്ധം ശ്രദ്ധയിൽപ്പെട്ടത്. സവർക്കറുടെ പേരടങ്ങിയ സ്റ്റിക്കറും പ്ലോട്ടിൽ ആലേഖനം ചെയ്തിരുന്നു. ഇത് കണ്ടെത്തിയ അധ്യാപകർ ഉടൻ തന്നെ വേഷം അണിഞ്ഞ കുട്ടിയെ മാറ്റുകയായിരുന്നു. എന്നാൽ സവർക്കറുടെ വേഷം പ്രചാരണത്തിലായതോടെ അധ്യാപകരും വെട്ടയിലായി. പി ടി എയോ മറ്റു അധ്യാപകരുടേയോ അനുമതി കൂടാതെയാണ് വേഷം അണിഞ്ഞതെന്നും അധ്യാപികയുടെ കൈ പിഴയാണെന്നുമാണ് പി ടി എയുടെ വാദം. എന്നാൽ സവർക്കറുടെയും മാധവൻ നായരുടെയും മാത്രമായി പേര് എന്തിന് ആലേഖനം ചെയ്തുവെന്ന ചോദ്യത്തിന് പ്രധാന അധ്യാപികയും വ്യക്തമായ ഉത്തരം തന്നില്ല. പിന്നീട് നടന്ന സ്വാതന്ത്രദിന ഘോഷയാത്രിയിൽ നിന്നും സവർക്കറെ ഒഴിവാക്കി.
സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് സ്കൂളിൽ ഉണ്ടായത്. വിവിധ വിദ്യാർഥി സംഘടകൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ഭയന്ന് സ്കൂളിന് പോലീസ് കാവൽ ഏർപ്പെടുത്തി. സമരത്തെ തുടർന്ന് ഏറെ നേരം പഠനവും മുടങ്ങി. പ്ലസ് വൺ പ്രവേശനത്തെയും ബാധിച്ചു.
രണ്ടായിരം വിദ്യാർഥികളും 80 അധ്യാപകരും ഇവിടെയുണ്ട്. കുറ്റക്കാരായ അധ്യാപകർക്കെതിരെ ഉചിതമായ നടപടി സീകരിക്കുമെന്ന് അടിയന്തരമായി ചേർന്ന പി ടി എ യോഗം തീരുമാനിച്ചതായി പ്രസിഡൻറ് എം ഇ ഫസൽ അറിയിച്ചു. എന്നാൽ കുറ്റക്കാരിയായ അധ്യാപികയെ സംരക്ഷിക്കാനുള്ള നീക്കവും ഇവിടെ നടക്കുന്നതായി രക്ഷിതാക്കൾ ആരോപിച്ചു.
സംഭവം സംബന്ധിച്ച് മുഖ്യമന്ത്രി, വിദ്യഭ്യാസ മന്ത്രി എന്നിവർക്ക് നാട്ടുകാർ പരാതി നൽകി. യൂത്ത് ലീഗ്, ഡി വൈ എഫ് ഐ, യൂത്ത് കോൺഗ്രസ് പ്രതിഷേധന പ്രകടനം നടത്തി. കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കുമെന്ന് പ്രധഘാന അധ്യാപിക സമരകാർക്ക് ഉറപ്പ് നൽകി.
നിരുത്തവാദ പരമായി കീഴുപറമ്പ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്വാതന്ത്രദിന പ്ലോട്ടിൽ സവർക്കറെ ആലേഖനം ചെയ്തത് അംഗീകരിക്കാനാവില്ലന്ന് എസ് എസ് എഫ് അരീക്കോട് ഡിവിഷൻ നേതാക്കൾ പറഞ്ഞു. വർഗീയ വത്ക്കരിക്കാൻ വേണ്ടിയുള്ള ശ്രമമാണിത്. വെറുപ്പിൻറെ പദ്ധതി ഉത്പാദിപ്പിക്കുന്നവർക്ക് അനാവശ്യ ഇടം നൽകുന്ത് ജനാതിപത്യ സമൂഹത്തിന് നിരക്കുന്നതല്ലന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.