National
സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി; ചെറുമകന്‍ രാഹുല്‍ഗാന്ധിയ്‌ക്കെതിരെ പരാതി നല്‍കി
പൂനെ കോടതി ശനിയാഴ്ച ഹരജി പരിഗണിക്കും.
ന്യൂഡല്‍ഹി| രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ അപകീര്‍ത്തിക്കേസ് എടുക്കണമെന്ന ആവശ്യവുമായി സവര്‍ക്കറുടെ ചെറുമകന്‍ സത്യകി സവര്‍ക്കര്‍ കോടതിയില്‍ ഹരജി നല്‍കി. മുസ്‌ലിമിനെ മര്‍ദിച്ചതില്‍ സന്തോഷം ഉണ്ടെന്ന് സവര്‍ക്കര്‍ എഴുതിയിട്ടുണ്ടെന്ന രാഹുലിന്റെ പരാമര്‍ശം ചൂണ്ടികാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത്.
എന്റെ മുത്തച്ഛനെതിരെ തെറ്റായ ആരോപണങ്ങള്‍ നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടത്തിന് പരാതി നല്‍കിയിട്ടുണ്ടെന്ന് സത്യകി സവര്‍ക്കര്‍ ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ വീഡിയോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
പൂനെ കോടതി ശനിയാഴ്ച ഹരജി പരിഗണിക്കും.
---- facebook comment plugin here -----