Connect with us

Kerala

കുഞ്ഞിനെ കണ്ടു; സന്തോഷവും വേദനയും ഒരുമിച്ച് പ്രകടിപ്പിച്ച് അനുപമ

Published

|

Last Updated

തിരുവനന്തപുരം | ദത്ത് വിവാദത്തില്‍ പരാതിക്കാരിയായ അനുപമ ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടു. കുഞ്ഞ് അനുപമയുടെതാണെന്ന് ഡി എന്‍ എ പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്നാണ് കുഞ്ഞിനെ കാണാന്‍ സി ഡബ്ല്യു സി അനുമതി നല്‍കിയത്.

കുഞ്ഞിനെ കാണാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെങ്കിലും വിട്ടുപോരുന്നതില്‍ വേദനയുണ്ടെന്ന് അനുപമ വ്യക്തമാക്കി. കോടതി നടപടികള്‍ വേഗത്തിലാക്കി എത്രയും പെട്ടെന്ന് തന്നെ കുഞ്ഞിനെ തനിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പ്രതികരിച്ചു. പങ്കാളി അജിത്തിനോടൊപ്പമാണ് അനുപമ കുഞ്ഞിനെ കാണാനെത്തിയത്.

 

Latest