Connect with us

Health

നീർക്കെട്ടിനോടും വീക്കത്തോടും നോ പറയാം ഈ ഭക്ഷണങ്ങളിലൂടെ...

എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ അതിന്റെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾക്ക് പേര് കേട്ടതാണ്.

Published

|

Last Updated

രീരത്തിലെ ആവശ്യമില്ലാത്ത നീരുകളും വീക്കവും മാറ്റി ശരീരത്തെ സുഖപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

വെളുത്തുള്ളി

  • വെളുത്തുള്ളി ശരീരത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും നീർ വീക്കം തടയാനും സഹായിക്കും.

ഒലിവ് ഓയിൽ

  • എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ അതിന്റെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾക്ക് പേര് കേട്ടതാണ്.ഇതും വീക്കവും നീരും തടയാൻ സഹായിക്കും.

വാൾനട്ട്

  • ഒമേഗ ത്രീ ഫാറ്റി ആസിഡുകളും പോളിഫെനോളുകളും ഉയർന്ന അളവിൽ അടങ്ങിയ വാൾനട്ട് വീക്കം കുറയാൻ സഹായിക്കും.

ഇലക്കറികൾ

  • ചീര മുരിങ്ങ പോലെയുള്ള ഇലക്കറികൾ ആന്റി ഇൻഫ്ലമെറ്ററി ഗുണങ്ങൾക്ക് പേരുകേട്ടവയാണ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും വീക്കം തടയാൻ സഹായിക്കും.

പയർ

  • പയറുകളിൽ ഉയർന്ന അളവിൽ നാരുകളും പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാൽ അവയ്ക്ക് വീക്കവും നീർക്കെട്ടും തടയാനുള്ള ശക്തിയുണ്ട്.

ബെറികൾ

  • ശക്തമായ ആന്റി ഇൻഫ്ളമെറ്ററി ഗുണങ്ങളുള്ള ബെറികൾക്കും വീക്കം തടയാനുള്ള ശക്തിയുണ്ട്.

ശരീരത്തിലെ അനാവശ്യ വീക്കങ്ങളും തടിപ്പുകളും ഒഴിവാക്കാൻ ഈ ഭക്ഷണങ്ങൾ പരീക്ഷിക്കാവുന്നതാണ്.

Latest