Connect with us

Educational News

ആറാം തലം മുതൽ ബിരുദാനന്തര തലം വരെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകി എസ് ബി ഐ ഫൗണ്ടേഷൻ

അടുത്തമാസം ഒന്ന് വരെ അപേക്ഷ സമർപ്പിക്കാം

Published

|

Last Updated

ന്യൂഡൽഹി | എസ് ബി ഐ ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ മൂന്നാംപതിപ്പ് പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് പിന്നാക്ക പശ്ചാത്തലങ്ങളിൽ കഴിയുന്ന 10,000 പ്രതിഭാധനരായ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുക. അടുത്തമാസം ഒന്ന് വരെയാണ് അപേക്ഷ സമർപ്പിക്കാവുന്നത്. അപേക്ഷാ ഫോമും യോഗ്യതാ മാനദണ്ഡവും ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ sbifashascholarship.org എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

ആറാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭ്യമാണ്. പ്രതിവർഷം 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പ്. സ്‌കൂൾ വിദ്യാർത്ഥികൾ, ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ, ഇന്ത്യയിലെ ഐഐടികളിലും ഐഐഎമ്മുകളിലും എൻറോൾ ചെയ്തിട്ടുള്ള വ്യക്തികൾ എന്നിവർക്കായി പ്രത്യേക വിഭാഗങ്ങൾ ഈ സ്കോളർഷിപ്പിൽ നൽകും.

എസ് സി എസ് ടി വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ ആവശ്യമായ സഹായവും സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമാണ്. യുവാക്കളായ ഇന്ത്യക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസം പ്രാപ്തമാക്കുന്നതിനും ഉറപ്പാക്കുന്നതിനും ആണ് സ്കോളർഷിപ്പ് നൽകുന്നതെന്ന് എസ് ബി ഐ വ്യക്തമാക്കി.

Latest