National
ശ്രീലങ്കയിലെ ട്രിന്‍ങ്കോമാളില്‍ എസ്ബിഐയുടെ പുതിയ ശാഖ തുറന്നു
കേന്ദ്രമന്ത്രി നിര്‍മല സിതാരാമന്‍ ശാഖ ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി | ശ്രീലങ്കയുടെ കിഴക്കന്‍ തുറമുഖ പട്ടണമായ ട്രിങ്കോമാലിയില്‍ എസ്ബിഐയുടെ പുതിയ ശാഖ പ്രവര്‍ത്തനം തുടങ്ങി. കേന്ദ്രമന്ത്രി നിര്‍മല സിതാരാമന്‍ ശാഖ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റുകളെ അന്താരാഷ്ട്ര വ്യാപാരങ്ങളില്‍ പിന്തുണയ്ക്കുന്നതിന് ബേങ്കിനെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു.
ഉദ്ഘാടനച്ചടങ്ങില്‍ ശ്രീലങ്കയുടെ കിഴക്കന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ സെന്തില്‍ തൊന്‍ടമന്‍, ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗോപാല്‍ ബാഗ്ലേ,എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖരയും സന്നിഹിതരായിരുന്നു. 159 വര്‍ഷത്തെ സുപ്രധാന സാന്നിധ്യമുള്ള ശ്രീലങ്കയിലെ എസ്ബിഐ ബാങ്കിന്റെ പാരമ്പര്യത്തെയും സ്വദേശത്തും വിദേശത്തും ബിസിനസ്സ് വളര്‍ച്ച കൈവരിക്കുന്ന നേട്ടങ്ങളെയും ഉദ്ഘാടനം ശേഷം സീതാരാമന്‍ അഭിനന്ദിച്ചു.
ശ്രീലങ്കന്‍ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ശ്രീലങ്കയിലെ എസ്ബിഐയുടെ സാന്നിധ്യം, ഇന്ത്യയ്ക്ക് ശ്രീലങ്കയിലേക്ക് ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ലൈന്‍ ഓഫ് ക്രെഡിറ്റ് സുഗമമായി എത്തിക്കിന്നതിന് വഴിയൊരുക്കി. കൂടാതെ, അന്താരാഷ്ട്ര വ്യാപാരത്തില്‍ കോര്‍പ്പറേറ്റുകളെ പിന്തുണുകൊണ്ട് ശ്രീലങ്കയിലെ എസ്ബിഐ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.