Connect with us

National

വായ്പ നിരക്കില്‍ വര്‍ധന വരുത്തി എസ്ബിഐ; പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്കില്‍ 5 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്

Published

|

Last Updated

ന്യൂഡല്‍ഹി |  പൊതുമേഖല ബേങ്കായ എസ്ബിഐ വായ്പാനിരക്കില്‍ വര്‍ധന വരുത്തി. എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്കില്‍ 5 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവില്‍ എടുക്കുന്ന വായ്പകള്‍ക്കാണ് പുതുക്കിയ നിരക്ക് ബാധകമാകുക.

മൂന്ന് മാസം, ആറുമാസം, ഒരു വര്‍ഷം, മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള വായ്പകളുടെ പലിശനിരക്കിലാണ് വര്‍ധനവ്. മൂന്ന് മാസം കാലാവധിയുള്ള വായ്പയുടെ എംസിഎല്‍ആര്‍ നിരക്ക് 8.50 ശതമാനത്തില്‍ നിന്ന് 8.55 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ആറുമാസം കാലാവധിയുള്ള വായ്പയുടെ പലിശനിരക്ക് 8.85 ശതമാനത്തില്‍ നിന്ന് 8.90 ശതമാനമായാണ് ഉയര്‍ത്തിയത്.

ഒരു വര്‍ഷം കാലാവധിയുള്ള വായ്പയുടെ പലിശനിരക്ക് 8.95 ശതമാനത്തില്‍ നിന്ന് 9 ശതമാനമായിട്ടാണ് വര്‍ധിപ്പിച്ചത്. രണ്ട് വര്‍ഷം കാലാവധിയുള്ള വായ്പയുടെ എംസിഎല്‍ആര്‍ നിരക്ക് 9.05 ശതമാനമായും മൂന്ന് വര്‍ഷം കാലാവധിയുള്ളതിന്റേത് 9.10 ശതമാനമായും തുടരും.പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വന്നു. ബേങ്ക് നല്‍കുന്ന ഏറ്റവും കുറഞ്ഞ വായ്പാനിരക്കാണ് എംസിഎല്‍ആര്‍ നിരക്ക്

 

Latest