Connect with us

National

2019 ഏപ്രില്‍ ഒന്ന് മുതല്‍ 2024 ഫെബ്രുവരി 15 വരെ 22,217 ബോണ്ടുകള്‍ വാങ്ങി; വിവരങ്ങള്‍ സുപ്രീം കോടതിയെ അറിയിച്ച് എസ് ബി ഐ

രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയത് 22030 ബോണ്ടുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചതായി ചൂണ്ടിക്കാട്ടി എസ് ബി ഐ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. 2019 ഏപ്രില്‍ ഒന്ന് മുതല്‍ 2024 ഫെബ്രുവരി 15 വരെ 22,217 ബോണ്ടുകള്‍ വാങ്ങിയതായും അതില്‍ 22,030 ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയതായും എസ് ബി ഐ സത്യവാങ്മൂലത്തില്‍ അറിയിച്ചു.

രണ്ട് പെന്‍ഡ്രൈവിലായാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറിയത്. ഇതിലെ രണ്ട് ഫയലുകള്‍ക്ക് പാസ് വേര്‍ഡ് നല്‍കിയതായും എസ് ബി ഐ അറിയിച്ചു. ബോണ്ടുകള്‍ വാങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതൊക്കെ ബോണ്ടുകള്‍ വാങ്ങിയെന്നുമുള്ള വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ ഉണ്ട്.

ഈ മാസം 15 ന് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനാണ് സുപ്രീം കോടതി ഉത്തരവ് നല്‍കിയിരിക്കുന്നത്.

---- facebook comment plugin here -----

Latest