Connect with us

Ongoing News

വിമാനത്തിന്റെ ഭാഗങ്ങളുമായി സ്‌കൂള്‍ ബാഗ്; പ്രശംസിച്ച് ശൈഖ് മുഹമ്മദ്

ലോകമെങ്ങുമുള്ള ദരിദ്ര വിദ്യാര്‍ഥികള്‍ക്കുള്ളതാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ് നിര്‍മിക്കുന്ന ബാഗുകള്‍.

Published

|

Last Updated

ദുബൈ | വിമാനത്തില്‍ നിന്ന് നിര്‍മിച്ച സ്‌കൂള്‍ ബാഗുകള്‍ക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പ്രശംസ. ലോകമെങ്ങുമുള്ള ദരിദ്ര വിദ്യാര്‍ഥികള്‍ക്കുള്ളതാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ് നിര്‍മിക്കുന്ന ബാഗുകള്‍.

‘ആഫ്രിക്കയില്‍ വിദ്യാര്‍ഥികള്‍ ബാഗ് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. സ്‌കൂളിലേക്ക് കൊണ്ടുപോകാന്‍ അവര്‍ക്കു ഒരു ‘ചരിത്ര ഭാഗം’ ലഭിച്ചു. എമിറേറ്റ്‌സിന്റെ ഈ ലിമിറ്റഡ് എഡിഷന്‍ ബാക്ക്പാക്കുകള്‍ വിമാനത്തില്‍ നിന്ന് എടുത്ത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചതാണ്. 191 വിമാനങ്ങളില്‍ നിന്ന് 50,000 കിലോ വസ്തുക്കള്‍ ശേഖരിച്ചായിരുന്നു നിര്‍മാണം.’- സിംബാബ്‌വേയിലെ എമിറേറ്റ്‌സിന്റെ കണ്‍ട്രി മാനേജര്‍ തലാല്‍ അല്‍ ഗെര്‍ഗാവി പറഞ്ഞു.

വിദ്യാര്‍ഥികള്‍ ലിമിറ്റഡ് എഡിഷന്‍ ബാക്ക്പാക്കുകള്‍ ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വിട്ടു. ബാഗുകള്‍ ‘പുത്തന്‍’ ആണെന്ന് ഉറപ്പാക്കാന്‍ ദുബൈ ടീം പ്രവര്‍ത്തിച്ചു എന്ന് സാംബിയയുടെ കണ്‍ട്രി മാനേജര്‍ ഉമര്‍ ബുശ്‌ലൈബി പറഞ്ഞു. ‘മനോഹരമായ ഒരു സംരംഭം’ എന്നാണ് ശൈഖ് മുഹമ്മദ് ഇതിനെ വിശേഷിപ്പിച്ചത്. വീഡിയോ സാമൂഹിക മാധ്യമത്തില്‍ വീണ്ടും പോസ്റ്റ് ചെയ്തു.

‘ലോകത്തിന്റെ ഈ ഭാഗത്തുള്ള ഞങ്ങളെക്കുറിച്ച് എമിറേറ്റ്സ് ചിന്തിക്കുന്നത് വളരെയധികം സ്പര്‍ശിച്ചു.’- എ സി ഇയുടെ കീഴിലുള്ള ജാന സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപിക എലാം ചാലുസ പറഞ്ഞു.

 

---- facebook comment plugin here -----

Latest