Kerala
കൊല്ലത്ത് സ്‌കൂള്‍ ബസിന് തീപ്പിടിച്ച് പൂര്‍ണമായും കത്തിനശിച്ചു
വിദ്യാര്‍ഥിയെ ബസിലുണ്ടായിരുന്ന ആയയും ഡ്രൈവറും പുറത്തിറക്കിയതിനാല്‍ ദുരന്തമൊഴിവായി
കൊല്ലം | കൊല്ലം കണ്ണനല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപ്പിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. വൈകുന്നേരം അഞ്ചോടെയാണ് സംഭവം. ഒരു വിദ്യാര്‍ഥി ഒഴികെയുള്ളവരെയെല്ലാം ഇറക്കി തിരിച്ചുവരുന്നതിനിടെയാണ് ബസിന് തീപ്പിടിച്ചത്.
പുക ഉയര്‍ന്നതോടെ ഈ വിദ്യാര്‍ഥിയെ ബസിലുണ്ടായിരുന്ന ആയയും ഡ്രൈവറും പുറത്തിറക്കിയതിനാല്‍ ദുരന്തമൊഴിവായി.
ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ ബസിനാണ് തീപ്പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ തീപ്പിടിത്തത്തിന് കാരണമെന്ന് അന്വേഷിക്കുന്നുണ്ട്.
---- facebook comment plugin here -----