Connect with us

Kerala

ചെങ്ങന്നൂരില്‍ സ്കൂൾ ബസിന് തീപ്പിടിക്കാൻ കാരണം ഷോർട്ട് സർക്യൂട്ട്; സംഭവത്തില്‍ കേസെടുത്ത് പോലീസ്

ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആര്‍ രമണന്‍ വാഹനത്തില്‍ പരിശോധന നടത്തി

Published

|

Last Updated

ആലപ്പുഴ | ചെങ്ങന്നൂരില്‍ സ്‌കൂള്‍ ബസിന് തീപ്പിടിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആര്‍ രമണന്‍ വാഹനത്തില്‍ പരിശോധന നടത്തി. ബസിന് എല്ലാ രേഖകള്‍ ഉണ്ടെന്നും സംഭവത്തില്‍ വിദഗ്ധ പരിശോധനയ്ക്കായി നാല് എംവിഡി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്.
ഇന്ന് രാവിലെ 8.30ഓടെയാണ് അപകടം നടന്നത്. മാന്നാര്‍ സ്‌കൂള്‍ ബസിനാണ് തീപ്പിടിച്ചത്.
17 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.

പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്.

---- facebook comment plugin here -----

Latest