Kerala
സ്‌കൂള്‍ ബസ് ദേഹത്തിലൂടെ കയറിയിറങ്ങി; രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
മടവൂര്‍ ഗവ. എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥി കൃഷ്‌ണേന്ദു ആണ് മരിച്ചത്. കുട്ടിയെ വീടിന് സമീപത്ത് ഇറക്കി ബസ് മുന്നോട്ടെടുക്കുമ്പോഴാണ് അപകടമുണ്ടായത്.
തിരുവനന്തപുരം | സ്‌കൂള്‍ ബസ് ദേഹത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മടവൂര്‍ ഗവ. എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥി കൃഷ്‌ണേന്ദു ആണ് മരിച്ചത്. കുട്ടിയെ വീടിന് സമീപത്ത് ഇറക്കി ബസ് മുന്നോട്ടെടുക്കുമ്പോഴാണ് അപകടമുണ്ടായത്.
മുന്‍ഭാഗത്തു കൂടി റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടി കാല്‍വഴുതി വീഴുകയായിരുന്നു. ഈ സമയത്ത് മുന്നോട്ടെടുത്ത ബസ് കുട്ടിയുടെ ദേഹത്തിലൂടെ കയറുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ കുട്ടിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
---- facebook comment plugin here -----