Connect with us

Kerala

സ്‌കൂള്‍ ഇലക്ഷന്‍ കുട്ടികളില്‍ ജനാധിപത്യ ബോധം വളര്‍ത്തും: എ വി ആര്യ  ഐ എ എസ്

മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ പാര്‍ലിമെന്റില്‍ തെരെഞ്ഞെടുക്കപ്പെട്ട ലീഡേഴ്‌സിന് സത്യവാചകം ചൊല്ലിക്കൊടുത്തു സംസാരിക്കുകയായിരുന്നു അവര്‍

Published

|

Last Updated

മലപ്പുറം| സ്‌കൂള്‍ ഇലക്ഷന്‍ കുട്ടികളില്‍ ജനാധിപത്യ ബോധം വളര്‍ത്തുമെന്ന് മലപ്പുറം ജില്ലാ അസിസ്റ്റന്റ് കലക്ടര്‍ എ വി ആര്യ  ഐ എ എസ്. വിദ്യാര്‍ത്ഥി പ്രായത്തില്‍ തന്നെ അവരില്‍ ജനാധിപത്യ ബോധം രൂപപ്പെടുത്താനും പൗരബോധം വളര്‍ത്തിയെടുക്കാനും സ്‌കൂള്‍ ഇലക്ഷന്‍ പദ്ധതികള്‍ വലിയ പ്രചോദനമാകുമെന്ന്  എ വി  ആര്യ ഐ എ എസ് പറഞ്ഞു. മൂല്യമുള്ള പൗരന്മാരുടെ സൃഷ്ടിപ്പാണ് കലാലയങ്ങളില്‍ നടക്കേണ്ടത്. അതിനുതകുന്ന കര്‍മ്മങ്ങളാണ് ഇത്തരം പദ്ധതികളിലൂടെ ആവിഷ്‌കരിക്കപ്പെടുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ പാര്‍ലിമെന്റില്‍ തെരെഞ്ഞെടുക്കപ്പെട്ട ലീഡേഴ്‌സിന് സത്യവാചകം ചൊല്ലിക്കൊടുത്തു സംസാരിക്കുകയായിരുന്നു അവര്‍.സ്‌കൂള്‍ ലീഡര്‍ ആഫില്‍ ടി , ഡെപ്യൂട്ടി ലീഡര്‍ മുഹമ്മദ് റഹീസ് പി കെ , ജനറല്‍ ക്യാപ്റ്റന്‍ മുഹമ്മദ് സാഹില്‍ , ഹെഡ് ഗേള്‍ സിംറ ശെറിന്‍ , ആര്‍ട്‌സ് സെക്രട്ടറി മര്‍യം സി കെ എന്നിവര്‍ സത്യവാചകം ഏറ്റു ചൊല്ലി ഉത്തരവാദിത്വമേറ്റെടുത്തു.

പ്രിന്‍സിപ്പര്‍ സൈതലവിക്കോയ അധ്യക്ഷത വഹിച്ചു , അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ , മാനേജര്‍ അബ്ദുറഹ്മാന്‍, കോര്‍ഡിനേറ്റര്‍മാരായ വിനോദ്, അബ്ദുല്‍ ബാരി എന്നിവര്‍ പങ്കെടുത്തു.