Connect with us

Kerala

ഷഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച വയനാട്ടിലെ സ്കൂൾ മുഖംമിനുക്കി

പൊതു വിദ്യാഭ്യാസ രംഗത്ത് കേരള സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റം മനസിലാക്കാൻ ഈയൊരു ചിത്രം മാത്രം മതിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

Published

|

Last Updated

കല്പറ്റ | കേരളത്തിൻ്റെ നോവായി മാറിയ ഷഹല ഷെറിൻ എന്ന കുട്ടി പാമ്പ് കടിയേറ്റ് മരിച്ച ബത്തേരി ഗവ. സർവ്വജന ഹൈസ്കൂൾ മുഖംമിനുക്കി. ലിഫ്റ്റ് സൗകര്യമുൾപ്പെടെ ഏർപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമിച്ചത്. മറ്റൊരു വലിയ കെട്ടിടത്തിന്റേയും പണി പൂർത്തിയാകുന്നുണ്ട്.

ഏഴരക്കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പിന്നോക്കക്കാരുടേയും ദുർബല ജനവിഭാഗങ്ങളുടേയും കുട്ടികൾ കൂടുതലായി പഠിക്കുന്ന ഈ സ്കൂളിലേക്ക് അനുവദിച്ചതെന്നും പൊതു വിദ്യാഭ്യാസ രംഗത്ത് കേരള സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റം മനസിലാക്കാൻ ഈയൊരു ചിത്രം മാത്രം മതിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

---- facebook comment plugin here -----

Latest