Kerala
സ്‌കൂള്‍ കലോത്സവം: മൂല്യനിര്‍ണയത്തില്‍ ദുര്‍ഗന്ധം, ട്രൈബ്യൂണല്‍ വേണമെന്ന് ഹൈക്കോടതി
വിധികര്‍ത്താക്കളുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കാതെയാണ് നിയമനം.
കൊച്ചി | സ്‌കൂള്‍ കലോത്സവ മൂല്യനിര്‍ണയത്തില്‍ ദുര്‍ഗന്ധമെന്ന് ഹൈക്കോടതി. വിധികര്‍ത്താക്കളുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കാതെയാണ് നിയമനം.
കലോത്സവവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയും ഐ എ എസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്ന പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാന്‍ അനുമതി തേടിയുള്ള കുച്ചിപ്പുടി മത്സരാര്‍ഥിയുടെ ഹരജിയിലാണ് ഹൈക്കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്.
---- facebook comment plugin here -----