Connect with us

school robbery

കേരളപ്പിറവി ദിനത്തില്‍ സ്‌കൂളില്‍ മോഷണം; പ്രതി അറസ്റ്റില്‍

ഓഫീസില്‍ സൂക്ഷിച്ചിരുന്ന 40,000 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്

Published

|

Last Updated

അടൂര്‍ | സ്‌കൂളില്‍ മോഷണം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലം മങ്ങാട് ശ്രീകുമാരപുരം നഗര്‍ ഹൗസ് നമ്പര്‍ 71 ല്‍ താഴത്തു തൊടിയില്‍ വീട്ടില്‍ സുധി (52) നെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

നവംബര്‍ ഒന്നിന് രാത്രിയില്‍ കമ്പനാട് കെ ആര്‍ കെ പി എം ജി എച്ച് സ്‌കൂളിലെ വി എച്ച് എസ് സി ഓഫീസില്‍ സൂക്ഷിച്ചിരുന്ന 40,000 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും സി സി ടി വിയില്‍ പതിഞ്ഞ ദൃശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഏനാത്ത് ഇന്‍സ്പെക്ടര്‍ സുജിത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest