Connect with us

International

റഷ്യയിലെ സ്‌കൂളില്‍ വെടിവെപ്പ്; 13 പേര്‍ കൊല്ലപ്പെട്ടു

21 പേര്‍ക്ക് പരുക്കേറ്റു. കൃത്യത്തിനു ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചു.

Published

|

Last Updated

മോസ്‌കോ | റഷ്യയില്‍ നാസി വേഷധാരി സ്‌കൂളില്‍ നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ആറ് മുതിര്‍ന്നവരും ഏഴ് കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. 21 പേര്‍ക്ക് പരുക്കേറ്റതായും റഷ്യന്‍ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഇവരില്‍ 14 പേര്‍ കുട്ടികളാണ്. കൃത്യത്തിനു ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് 1,200 കിലോമീറ്റര്‍ കിഴക്കുള്ള ഉദ്മുര്‍ റിപ്പബ്ലിക്കിലെ ഇശെവ്സ്‌ക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന നമ്പര്‍ 88 സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. നാസി ചിഹ്നങ്ങളുള്ള കറുത്ത വസ്ത്രം ധരിച്ചെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റഷ്യയുടെ അന്വേഷണ ഏജന്‍സി അറിയിച്ചു.

Latest