International
സെർബിയയിൽ സ്കൂളിൽ വെടിവെപ്പ്; എട്ട് കുട്ടികളും സുരക്ഷാ ഗാർഡും കൊല്ലപ്പെട്ടു
ഹിസ്റ്ററി ക്ലാസ് നടക്കുന്നതിനിടെ ക്ലാസ്റൂമിലേക്ക് കയറിവെന്ന വിദ്യാർഥി ആദ്യം അധ്യാപകന് നേരെ വെടിയുതിർക്കുകയും പിന്നീട് തലങ്ങും വിലങ്ങും വെടിയുതിർക്കുകയും ചെയ്തെന്ന് ദൃക്സാക്ഷികളായ വിദ്യാർഥികൾ
ബെൽഗ്രേഡ് | സെർബിയ തലസ്ഥാനമായ ബെൽഗ്രേഡിലെ ഒരു സ്കൂളിലുണ്ടായ വെടിവെപ്പിൽ എട്ട് വിദ്യാർഥികളും ഒരു സുരക്ഷാ ഗാർഡും കൊല്ലപ്പെട്ടു. ആറ് വിദ്യാർഥികൾക്ക് പരുക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെയാണ് 14കാരൻ വെടിവെപ്പ് നടത്തിയത്.
ബെൽഗ്രേഡിലെ വ്ലാഡിസ്ലാവ് റിബ്നിക്കർ സ്കൂളിലാണ് സംഭവം. ഹിസ്റ്ററി ക്ലാസ് നടക്കുന്നതിനിടെ ക്ലാസ്റൂമിലേക്ക് കയറിവെന്ന വിദ്യാർഥി ആദ്യം അധ്യാപകന് നേരെ വെടിയുതിർക്കുകയും പിന്നീട് തലങ്ങും വിലങ്ങും വെടിയുതിർക്കുകയും ചെയ്തെന്ന് ദൃക്സാക്ഷികളായ വിദ്യാർഥികൾ പറഞ്ഞു. വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് വിദ്യാർഥി വെടിവെപ്പ് നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെ തുടർന്ന് സൈബീരിയയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.