Connect with us

Kerala

തൃശൂരില്‍ സ്‌കൂളില്‍ വെടിവെപ്പ്; പൂര്‍വ്വ വിദ്യാര്‍ഥി പിടിയില്‍

സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമില്‍ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു

Published

|

Last Updated

തൃശ്ശൂര്‍ |  സ്‌കൂളില്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയില്‍. തൃശ്ശൂര്‍ വിവേകോദയം സ്‌കൂളില്‍ ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി മുളയം സ്വദേശി ജഗനാണ് സ്‌കൂളില്‍ തോക്കുമായെത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമില്‍ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അധ്യാപകര്‍ പറയുന്നത്. തുടര്‍ന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.മറ്റൊരു വിദ്യാര്‍ഥിയെ തേടിയാണ് പ്രതി എത്തിയത്. ഇയാള്‍ക്ക് തോക്ക് ലഭിച്ചതെവിടെ നിന്നാണെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവരാനുണ്ട.്

 

Latest