Connect with us

gun fire

അമേരിക്കയില്‍ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

15 വയസുള്ള വിദ്യാര്‍ഥിയാണ് വെടിവെച്ചത്

Published

|

Last Updated

ന്യൂയോര്‍ക്ക് | അമേരിക്കയിലെ സ്‌കൂളില്‍ വിദ്യാര്‍ഥി നടത്തി വെടിവെപ്പില്‍ മൂന്ന് സഹപാഠികള്‍ മരിച്ചു. മിഷിഗണിലെ ഓസ്ഫോഡ് ഹൈ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ മരിച്ചവരില്‍ രണ്ട് പേര്‍ പെണ്‍കുട്ടികളാണ്. വെടിവെപ്പില്‍ അധ്യാപകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

പരുക്കേറ്റ രണ്ട് പേരെ അടിയന്തര ശസ്ത്രക്രീയക്ക് വിധേയമാക്കി. 15 വയസുള്ള വിദ്യാര്‍ഥിയാണ് വെടിവപ്പ് ് നടത്തിയത്. വിദ്യാര്‍ത്ഥി പൊലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ മാധ്യമങ്ങളോട് സംസാരിക്കാനുള്ള അനുവാദം കുട്ടിയുടെ മാതാപിതാക്കള്‍ അനുവദിച്ചിട്ടില്ല. അമേരിക്കയില്‍ മൂന്‍കാലങ്ങളില്‍ സ്‌കൂളില്‍ വെടിപ്പുണ്ടാകുകയും നിരധി കുട്ടികള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

 

 

 

Latest