National
സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചു; നിതിന്‍ ഗഡ്കരിക്കെതിരെ പരാതി
ഗഡ്കരിക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് വക്താവാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

മുംബൈ|കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും ഗഡ്കരിക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് വക്താവ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ നാഗ്പുരിലെ എന്‍എസ്‌വിഎം ഫുല്‍വാരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുവെന്നാണ് പരാതി. നാഗ്പുര്‍ സീറ്റില്‍ നിന്നാണ് ഗഡ്കരി ഇക്കുറി മത്സരിക്കുന്നത്. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും കോണ്‍ഗ്രസ് പരാതി കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
---- facebook comment plugin here -----