Connect with us

Education

മതപഠനത്തോടൊപ്പം സി ബി എസ് ഇ സിലബസില്‍ സ്‌കൂള്‍ പഠനവും; അഡ്മിഷന്‍ തുടരുന്നു

ഏഴാം ക്ലാസ്സ് പഠനം പൂര്‍ത്തിയാക്കിയ ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം

Published

|

Last Updated

കുറ്റ്യാടി | സിറാജുല്‍ ഹുദാ സ്‌കൂള്‍ ഓഫ് എക്‌സലന്‍സില്‍ മതപഠനത്തോടൊപ്പം സി ബി എസ് ഇ സിലബസ്സില്‍ സ്‌കൂള്‍ പഠനവും നടത്താന്‍ അവസരം. ഏഴാം ക്ലാസ്സ് പഠനം പൂര്‍ത്തിയാക്കിയ ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം ഒരുക്കിയിട്ടുള്ളത്.

സമസ്ത സെക്രട്ടറിയും സിറാജുല്‍ ഹുദാ കാര്യദര്‍ശിയുമായ പേരോട് ഉസ്താദിന്റെ നേതൃത്വത്തിലുളള പ്രഗത്ഭരായ അക്കാദമിക് ബോഡിക്ക് കീഴില്‍ ഇസ്‌ലാമിക് സയന്‍സില്‍ മുത്വവ്വല്‍ ബിരുദം നേടുന്നതോടൊപ്പം PG/PhD വരെ അക്കാദമിക് വിദ്യാഭ്യാസവും പഠന കാലയളവില്‍ പൂര്‍ത്തീകരിക്കാവുന്നതാണ്.

അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ വിവിധ അന്താരാഷ്ട്ര ഭാഷകളിലുള്ള പരിശീലനവും ദേശീയ/ അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളിലേക്കുള്ള അഡ്മിഷന്‍, ഓറിയെന്റേഷന്‍ സെഷനുകളും കോമ്പറ്റിറ്റീവ് എക്‌സാം ട്രെയിനിങ്, സ്‌കില്‍ ബേസ്ഡ് എജ്യുക്കേഷന്‍ സംവിധാനവും സിറാജുല്‍ ഹുദാ എക്‌സലന്‍സ് സ്ഥാപനങ്ങളുടെ സവിശേഷതകളാണ്. അഡ്മിഷന്‍ വിവരങ്ങള്‍ക്കും കോഴ്‌സ് അനുബന്ധ സംശയങ്ങള്‍ക്കും +91 8304988786 എന്ന നമ്പറില്‍ ബന്ധപ്പെടാം.

 

Latest