Connect with us

school time change

സ്‌കൂൾ സമയമാറ്റം: സർക്കാർ ചർച്ച നടത്തണം- കേരള മുസ്ലിം ജമാഅത്ത്

സ്കൂൾ പ്രവർത്തന സമയം രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെയാക്കുകയാണെങ്കിൽ മദ്റസാ പഠനം നടത്താൻ കഴിയാതെ വരും.

Published

|

Last Updated

കോഴിക്കോട് | വിദ്യാഭ്യാസരംഗത്ത് പരിഷ്‌കരണങ്ങൾ നിർദേശിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച ഖാദർ കമ്മിറ്റിയുടെ സ്‌കൂൾ പ്രവർത്തന സമയമാറ്റം സംബന്ധിച്ച നിർദേശം വിദ്യാർഥികളുടെ ധാർമിക പഠനത്തിന് വിഘാതമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. മുസ്ലിം വിദ്യാർഥികളുടെ മദ്റസാ പഠനം സാധാരണയായി രാവിലെയാണ്. സ്കൂൾ പ്രവർത്തന സമയം രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെയാക്കുകയാണെങ്കിൽ മദ്റസാ പഠനം നടത്താൻ കഴിയാതെ വരും.

ഈ സാഹചര്യത്തിൽ റിപോർട്ട് നടപ്പാക്കും മുമ്പ് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തണമെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. കോഴിക്കോട് സമസ്ത സെന്ററിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു.

സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുർറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, മജീദ് കക്കാട്, എൻ അലി അബ്ദുല്ല, എ സൈഫുദ്ദീൻ ഹാജി, സൈതലവി ചെങ്ങര, സി എൻ ജഅ്ഫർ, കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, മുഹമ്മദ് പറവൂർ, വി എം കോയ മാസ്റ്റർ, സയ്യിദ് ഫസൽ തങ്ങൾ, എം കെ ഹാമിദ്, എസ് ശറഫുദ്ദീൻ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അശ്റഫ് അലങ്കാർ, സിയാദ് കളിയക്കാവിള, എ കെ അബ്ദുൽ ഹമീദ്, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, മജീദ് ഹാജി നീലഗിരി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, സുലൈമാൻ കരിവള്ളൂർ, സി ടി ഹാശിം തങ്ങൾ, ഊരകം അബ്ദുർറഹ്മാൻ സഖാഫി, അലി ദാരിമി, സി എ ഹൈദ്രോസ് ഹാജി, ഷൗക്കത്തലി ഹാജി, വി പി എം ഫൈസി വില്ല്യാപ്പള്ളി പങ്കെടുത്തു.

---- facebook comment plugin here -----

Latest