Connect with us

Kerala

മലപ്പുറത്ത് സ്‌കൂള്‍ വാന്‍ മറിഞ്ഞ് അപകടം; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Published

|

Last Updated

മലപ്പുറം| മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞ് അപകടം. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ വാന്‍ ആണ് അപകടത്തില്‍പെട്ടത്.

അതേസമയം സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍ കുളത്ത് ആംബുലന്‍സും ഓട്ടോറിക്ഷയും രണ്ട് ബൈക്കും രണ്ട് കാറുകളും അപകടത്തില്‍ പെട്ടു. അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. നിയന്ത്രണം വിട്ടെത്തിയ ബൈക്കാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

ആംബുലന്‍സ് കെഎസ്ഇബി പോസ്റ്റില്‍ ഇടിയ്ക്കുകയായിരുന്നു. എന്നാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ വലിയ ദുരന്തം ഒഴിവായി. ആംബുലന്‍സിലുണ്ടായിരുന്ന ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് മാറ്റി.

 

 

Latest