Kerala
കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാണാതായി; വ്യാപക തിരച്ചില്‍
വിദ്യാര്‍ഥിനി സ്‌കൂള്‍ വിട്ട് സൈക്കിളില്‍ വരുന്നത് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കണ്ടെത്തി

കൊച്ചി | കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാണാതായി. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് പന്ത്രണ്ട് വയസുകാരിയെ കാണാതായത്. എളമക്കര സരസ്വതി നികേതന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് .വീട്ടില്‍ തിരികെ എത്താത്തനിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ഥിനി സ്‌കൂള്‍ വിട്ട് സൈക്കിളില്‍ വരുന്നത് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കണ്ടെത്തി.
വടുതല സ്വദേശികളായ ദമ്പതികളുടെ മകളെയാണ് കാണാതായത്. എളമക്കര പോലീസ് അന്വേഷണം തുടരുകയാണ്
---- facebook comment plugin here -----