Connect with us

Covid Kerala

കൊവിഡ് വ്യാപനത്തിനിടയിലെ സ്‌കൂള്‍ അധ്യയനം; മുഖ്യമന്ത്രിയെ കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി

മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നെന്ന് ശിവന്‍കുട്ടി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് ഉയരുന്നതിനിടെ സ്‌കൂളില്‍ വെച്ചുള്ള അധ്യയനം തുടരുന്നത് സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കൊവിഡ് വ്യാപനം വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് ഉയരുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെത്തുന്നതില്‍ പലര്‍ക്കും ആശങ്കയുണ്ട്.

അതിനിടെ, വിവാദമായ മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നെന്ന് ശിവന്‍കുട്ടി പറഞ്ഞു. സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്നും പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ പാറശ്ശാലയിലാണ് പാര്‍ട്ടി സമ്മേളന പശ്ചാത്തലത്തില്‍ അഞ്ഞൂറിലേറെ പങ്കെടുത്ത തിരുവാതിര കഴിഞ്ഞ ദിവസം അരങ്ങേറിയത്.