Connect with us

Covid Kerala

കൊവിഡ് വ്യാപനം; സ്‌കൂള്‍ അധ്യയനം സംബന്ധിച്ച് അന്തിമ തീരുമാനം നാളെയെന്ന് മന്ത്രി

സ്കൂൾ അധ്യയനം, വിവിധ പരീക്ഷകൾ എന്നിവ സംബന്ധിച്ചാണ് നാളെ ചേരുന്ന അവലോകന യോഗത്തിൽ തീരുമാനം കൈക്കൊള്ളുക.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് ഉയരുന്നതിനിടെ സ്‌കൂളില്‍ വെച്ചുള്ള അധ്യയനം തുടരുന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം നാളെ ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സ്കൂൾ അധ്യയനം, വിവിധ പരീക്ഷകൾ എന്നിവ സംബന്ധിച്ചാണ് നാളെ ചേരുന്ന അവലോകന യോഗത്തിൽ തീരുമാനം കൈക്കൊള്ളുക.

വിദഗ്ധർ അടക്കം പങ്കെടുക്കുന്ന യോഗം സംസ്ഥാനത്ത കൊവിഡ് വ്യാപനവും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് അടക്കമുള്ള കാര്യങ്ങളും വിശദമായി ചർച്ച ചെയ്യും.കൊവിഡ് ഉയരുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെത്തുന്നതില്‍ പലര്‍ക്കും ആശങ്കയുണ്ടെന്നും എന്നാൽ, സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കൊവിഡ് വ്യാപനം വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വി ശിവൻകുട്ടി ഇന്ന് രാവിലെ പറഞ്ഞിരുന്നു.