Kerala
സംസ്ഥാനത്ത് സ്‌കൂളുകളും കോളജുകളും ഇന്ന് തുറക്കും
സാധാരണ നിലയിലേപ്പോലെ രാവിലെ ആരംഭിച്ച് വൈകുന്നേരം അവസാനിക്കുന്ന രീതിയിലുള്ള ക്ലാസുകള്‍ ആണ് ക്രമീകരിച്ചിട്ടുള്ളത്.
തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ച സ്‌കൂളുകളും കോളജുകളും ഇന്നു വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും സ്‌കൂളുകളില്‍ 10,11, 12 ക്ലാസുകളാണ് ഇന്ന് തുടങ്ങുന്നത്. സാധാരണ നിലയിലേപ്പോലെ രാവിലെ ആരംഭിച്ച് വൈകുന്നേരം അവസാനിക്കുന്ന രീതിയിലുള്ള ക്ലാസുകള്‍ ആണ് ക്രമീകരിച്ചിട്ടുള്ളത്. 1 മുതൽ 9 വരെയുള്ള ക്ലാസുകൾ 14 മുതൽ തുറക്കുന്നതും ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നതും ചർച്ച ചെയ്യാൻ വിദ്യാഭ്യാസവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും.
കോളജുകളിലെ ബിരുദ, ബിരുദാനന്തര ക്ലാസുകളും ഇന്ന് ആരംഭിക്കും. ഒന്നു മുതല്‍ ഒന്‍പതു വരെയും ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ എന്നിവയും ഈ മാസം 14 ന് ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാവും ക്ലാസുകള്‍ നടത്തുകയെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മാധ്യമങ്ങളെ അറിയിച്ചു.