Connect with us

National

ഗുജറാത്തില്‍ സെപ്തംബര്‍ 2ന് സ്‌കൂളുകള്‍ തുറക്കും

ആറ്, ഏഴ്, എട്ട് ക്ലാസുകളാണ് സെപ്തംബര്‍ 2 മുതല്‍ തുറക്കുക.

Published

|

Last Updated

ന്യൂഡല്‍ഹി| ഗുജറാത്തില്‍ സെപ്തംബര്‍ മുതല്‍ സ്‌കൂളുകള്‍ തുറക്കും. ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ആറ്, ഏഴ്, എട്ട് ക്ലാസുകളാണ് സെപ്തംബര്‍ 2 മുതല്‍ തുറക്കുക. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഗുജറാത്തിലെ സ്‌കൂളുകളും കോളജുകളും അടച്ചത്. ഈ വര്‍ഷം ജനുവരി 11 മുതല്‍ 10, 12 ക്ലാസുകളും പിജി ക്ലാസുകളും തുറന്നു. ഫെബ്രുവരി എട്ട് മുതല്‍ 9, 10 ക്ലാസുകളും തുറന്നു. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി തുറന്ന ക്ലാസുകളൊക്കെ വീണ്ടും അടയ്ക്കുകയായിരുന്നു.

ഈ മാസം 12ന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്മാറിയിരുന്നു. കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയത്.