school reopening
സ്കൂളുകൾ നാളെ തുറക്കുന്നു; വിദ്യാർഥികൾക്ക് ആശംസയുമായി മുഖ്യമന്ത്രി
ഒരിടവേളക്ക് ശേഷമാണ് പൊതു ഇടങ്ങളിലേക്ക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൂടി വന്നെത്തുന്നത്.
ഗതാഗത തടസ്സങ്ങളുണ്ടാക്കുന്ന ബോര്‍ഡുകളും കൊടിതോരണങ്ങളും നീക്കണം.
വിദ്യാലയങ്ങള്‍ക്ക് സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍, ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കണം.
സ്‌കൂള്‍ തുറക്കുന്ന ദിവസങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തണം. അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കരുത്.
സ്‌കൂള്‍ ബസുകളിലെ കുട്ടികളുടെ എണ്ണം, വാഹനങ്ങളുടെ ഫിറ്റ്‌നസ്സ് എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കണം.
സ്‌കൂള്‍ പരിസരത്തെ കടകളില്‍ കൃത്യമായ പരിശോധന നടത്തി നിരോധിത വസ്തുക്കള്‍, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം.
സ്‌കൂളുകളിലും പരിസരങ്ങളിലും അപകടകരമായ നിലയിലുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റണം.
അപകടകരമായ നിലയില്‍ മരങ്ങള്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അവ മുറിച്ചുമാറ്റണം.
ഇലക്ട്രിക് പോസ്റ്റില്‍ വയര്‍, കമ്പി എന്നിവ താഴ്ന്നു കിടക്കുന്നുണ്ടെങ്കില്‍ അപാകത പരിഹരിച്ചു സുരക്ഷ ഉറപ്പാക്കണം. സ്‌റ്റേ വയര്‍, ഇലക്ട്രിക് കമ്പികള്‍ മുതലായവ പരിശോധിച്ച് അപകട സാധ്യതയില്ലെന്ന് ഉറപ്പാക്കണം.
കൊവിഡ് കാലത്തെ അനിശ്ചിതാവസ്ഥക്ക് ശേഷം നമ്മുടെ വിദ്യാഭ്യാസ രംഗം പൂര്‍വാവസ്ഥയിലേക്ക് തിരിച്ചെത്തുന്ന ഘട്ടമാണിത്. വേനലവധിക്ക് ശേഷം സ്‌കൂളുകളിലേക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായ പഠനാന്തരീക്ഷമൊരുക്കേണ്ടതുണ്ട്. ക്ലാസുകളാരംഭിക്കുന്നതിന് മുന്‍പു തന്നെ വിദ്യാര്‍ഥികള്‍ക്കായുള്ള പാഠപുസ്തകങ്ങളും യൂണിഫോമുകളും വിതരണം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.