Kuwait
കുവൈത്തില്‍ വിദ്യാലയങ്ങള്‍ തുറന്നു; രൂക്ഷമായ ഗതാഗത കുരുക്ക്
ഇത് കാരണം പലരും ഓഫീസുകളിലും ജോലി സ്ഥലങ്ങളിലും എത്താന്‍ വൈകി.
കുവൈത്ത് സിറ്റി | രാജ്യത്തെ സ്‌കൂളുകളില്‍ ഇന്ന് മുതല്‍ പുതിയ ആദ്യായന വര്‍ഷം ആരമ്പിച്ചതോടെ റോഡുകളില്‍ അനിയന്ത്രിതമായ ഗതാഗത കുരുക്ക് നേരിട്ടു. രാജ്യത്തെ ഒട്ടുമിക്ക റോഡുകളിലും വന്‍ തിരക്ക് കാരണം ഗതാഗതം താറുമാറായി. ഇത് കാരണം പലരും ഓഫീസുകളിലും ജോലി സ്ഥലങ്ങളിലും എത്താന്‍ വൈകി.
രാജ്യത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും അറബ് സ്വകാര്യ വിദ്യാലയങ്ങളിലും ഇന്ന് ക്ലാസ് ആരംഭിക്കുന്നതിനാല്‍ റോഡുകളില്‍ 2000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ യാണ് ആഭ്യന്തര മന്ത്രാലയം വ്യാന്യസിച്ചിരുന്നത്. എന്നിട്ടും ഗതാഗത നിയന്ത്രണം ഫലപ്രദമായില്ലെന്നാണ് വിവരം.
---- facebook comment plugin here -----