Connect with us

Uae

അബൂദബി സ്‌കൂളുകളില്‍ ആറ് ജോലികളില്‍ സ്ഥിരം ജീവനക്കാരെ നിയമിക്കണം

ആറ് പ്രധാന തസ്തികകളിലാണ് മുഴുസമയ ജീവനക്കാരെ നിയമിക്കണമെന്ന് അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) നിര്‍ദേശിച്ചിരിക്കുന്നത്.

Published

|

Last Updated

അബൂദബി | അബൂദബി സ്‌കൂളുകളില്‍ ചില പ്രധാന തസ്തികകളില്‍ മുഴുവന്‍ സമയ ജീവനക്കാരെ നിയമിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ചട്ടം. സ്‌കൂളുകളിലേക്കുള്ള പുതിയ റിക്രൂട്ട്‌മെന്റ് പോളിസികളില്‍ ആറ് പ്രധാന തസ്തികകളിലാണ് മുഴുസമയ ജീവനക്കാരെ നിയമിക്കണമെന്ന് അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) നിര്‍ദേശിച്ചിരിക്കുന്നത്.

പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, ചീഫ് ഇന്റഗ്രേഷന്‍ ഓഫീസര്‍, ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍, സോഷ്യല്‍ വര്‍ക്കര്‍, നഴ്‌സ് എന്നിവര്‍ ഈ റോളുകളില്‍ ഉള്‍പ്പെടുന്നു. നിലവിലെ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രാബല്യത്തില്‍ വന്ന പുതുക്കിയ നയം, ഈ റോളുകള്‍ ഒരിക്കലും ഒഴിഞ്ഞുകിടക്കരുതെന്ന് ഊന്നിപ്പറയുന്നു. ഉയര്‍ന്ന ഗ്രേഡുകളുള്ള സ്‌കൂളുകള്‍ക്ക് കരിയര്‍, യൂണിവേഴ്സിറ്റി കൗണ്‍സിലര്‍മാര്‍ പോലുള്ള അധിക നിര്‍ബന്ധിത റോളുകളും ആവശ്യമാണ്.

500-ല്‍ താഴെ വിദ്യാര്‍ഥികളുള്ള പുതിയ സ്‌കൂളുകള്‍ക്ക്, അവരുടെ ആദ്യ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന സമയത്ത് ഒരു വൈസ് പ്രിന്‍സിപ്പലിന്റെ ആവശ്യകത ഇല്ല. പകരം, ഈ സ്‌കൂളുകള്‍ ഒരു ആക്ടിംഗ് സീനിയര്‍ അക്കാദമിക് ലീഡറെ നിയമിക്കണം. എല്ലാ വിഷയങ്ങള്‍ക്കും ക്ലാസുകള്‍ക്കുമുള്ള ടീച്ചിംഗ് റോളുകളിലും സ്ഥിരം നിയമനം നടത്തണം. ഒഴിവുള്ള സന്ദര്‍ഭങ്ങളില്‍, ഒരു പകരക്കാരനെ താത്കാലികമായി നിയമിക്കാന്‍ ബാധ്യസ്ഥമാണ്. ചില വ്യവസ്ഥകള്‍ക്ക് വിധേയമായി പുതിയ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത നിലവിലെ ജീവനക്കാരെ അവരുടെ സ്ഥാനങ്ങളില്‍ തുടരാന്‍ നയം അനുവദിക്കുന്നുണ്ട്.