National
ഡല്‍ഹിയില്‍ സെപ്തംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും
ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ ഒന്നിന് ആരംഭിക്കും.
ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ എട്ട് മുതലും ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ ഒന്നിനും ആരംഭിക്കും. വിദ്ഗധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചത്. കഴിഞ്ഞ ജനുവരിയില്‍ 9-12 ക്ലാസുകള്‍ ആരംഭിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായതോടെ ക്ലാസുകള്‍ നിര്‍ത്തിവെക്കുകയായിരുന്നു.
---- facebook comment plugin here -----