Connect with us

Kozhikode

'സയന്‍സ് ക്വസ്റ്റ് 23': ജാമിഅ മദീനതുന്നൂര്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം

കുല്ലിയ്യതു മദീനത്തുന്നൂര്‍ ബൈത്തുല്‍ ഇസ്സ സയന്‍സ് അക്കാദമിയിലെ ഫൗണ്ടേഷന്‍ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥികളായ ഹംസ സ്വാദിഖ്, റബീഅത് എന്നിവരാണ് നേട്ടം കൈവരിച്ചത്.

Published

|

Last Updated

കോഴിക്കോട് | ശാസ്ത്ര മേഖലയില്‍ വിദ്യാര്‍ഥികളുടെ ഗവേഷണ ബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഐ ഐ ടി പാലക്കാട് സംഘടിപ്പിക്കുന്ന റിസേര്‍ച്ച് ഓറിയെന്റേഷന്‍ പ്രോഗ്രാം, ‘സയന്‍സ് ക്വസ്റ്റ് 23’ ലേക്ക് ജാമിഅ മദീനത്തുന്നൂര്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം. കുല്ലിയ്യതു മദീനത്തുന്നൂര്‍ ബൈത്തുല്‍ ഇസ്സ സയന്‍സ് അക്കാദമിയിലെ ഫൗണ്ടേഷന്‍ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥികളായ ഹംസ സ്വാദിഖ്, റബീഅത് എന്നിവരാണ് നേട്ടം കൈവരിച്ചത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പങ്കെടുത്ത ആയിരത്തോളം വിദ്യാര്‍ഥികളില്‍ നിന്നും പ്രിലിമിനറി റൗണ്ടില്‍ യോഗ്യത നേടിയ 30 പേര്‍ക്കാണ് ഇതില്‍ പങ്കെടുക്കാനുള്ള അവസരം. മെയ് 22 മുതല്‍ 31 വരെ ഐ ഐ ടി പാലക്കാട് വച്ച് നടക്കുന്ന പരിപാടിയില്‍ വിവിധ യൂണിവേഴ്സിറ്റികളിലെ പ്രൊഫസര്‍മാരുടെ നേതൃത്വത്തില്‍ വര്‍ക്ക്‌ഷോപ്പുകള്‍, റിസര്‍ച്ച് ഓറിയെന്റേഷന്‍, സെമിനാറുകള്‍, പ്രോജക്ട് വര്‍ക്കുകള്‍ തുടങ്ങിയവ നടക്കും.

മലപ്പുറം കൊടിഞ്ഞി അബ്ദുല്ല-മൈമൂന ദമ്പതികളുടെ മകനായ ഹംസ സ്വാദിഖ് എട്ടാം ക്ലാസ് മുതലാണ് മദീനത്തുന്നൂര്‍ സയന്‍സ് അക്കാദമിക്ക് കീഴില്‍ പഠനം തുടങ്ങിയത്. കാഞ്ഞങ്ങാട് പഴയ കടപ്പുറം മുഹമ്മദ് ലത്തീഫി-സുമയ്യ ദമ്പതികളുടെ മകനായ റബീഅത് എസ് എസ് എഫ് കേരള സാഹിത്യോത്സവ് പ്രതിഭ കൂടിയാണ്. വിദ്യാര്‍ഥികളെ ജാമിഅ മദീനതുന്നൂര്‍ റെക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയും സ്റ്റാഫ് കൗണ്‍സിലും അഭിനന്ദിച്ചു.

 

Latest