From the print
ശാസ്ത്ര നേട്ടങ്ങള്‍ രാജ്യപുരോഗതിക്ക് ഉപകാരപ്രദമാക്കണം: എസ് എസ് എഫ്
ചന്ദ്രയാന്‍ മൂന്ന് വിജയകരമായി വിക്ഷേപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞരെ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി അഭിനന്ദിച്ചു.
രാജ്കോട്ട് | കോടികള്‍ ചെലവഴിച്ചുകൊണ്ടുള്ള ശാസ്ത്രനേട്ടങ്ങള്‍ രാജ്യ പുരോഗതിക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ പൂര്‍ത്തീകരണത്തില്‍ എത്തിക്കണമെന്ന് എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി ആവശ്യപ്പെട്ടു.
എസ് എസ് എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന സംവിധാന്‍ യാത്രക്ക് ഗുജറാത്തിലെ രാജ്കോട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചന്ദ്രയാന്‍ മൂന്ന് വിജയകരമായി വിക്ഷേപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു.
തുടര്‍ പദ്ധതികളും വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിയട്ടെയെന്ന് ആശംസിച്ചു. രാജ്കോട്ടില്‍ നടന്ന സമാപന സമ്മേളനം പ്രൊഫ. അമീന്‍ ഗോടില്‍ ഉദ്ഘാടനം ചെയ്തു. ബശീര്‍ നിസാമി അധ്യക്ഷത വഹിച്ചു.
അക്രം ബാപ്പു, സിക്കന്തര്‍ ബാപ്പു, ഹാജി റഈസ് നൂരി, സയ്യിദ് മഹബൂബ് സാബ്, ബശീര്‍ നിസാമി, നൗശാദ് ആലം മിസ്ബാഹി, സുഹൈറുദ്ദീന്‍ നൂറാനി പ്രസംഗിച്ചു.