Science
അന്റാർട്ടിക്കയിലെ ഐസ് ഷെൽഫ് ഉരുക്കം അളക്കാൻ റോബോട്ട് പേടകങ്ങളുമായി ശാസ്ത്രജ്ഞർ
ലോസ് ഏഞ്ചൽസിനടുത്തുള്ള നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സബ്‌മേഴ്‌സിബിൾ വാഹനങ്ങളുടെ ഒരു പ്രോട്ടോടൈപ്പ് ആർട്ടിക്കിലെ യുഎസ് നേവി ലബോറട്ടറി ക്യാമ്പിൽ നിന്ന് പരീക്ഷിച്ചു എന്നും റിപ്പോർട്ട് ഉണ്ട്
ലോസ് ഏഞ്ചൽസ് | നാസയുടെ ഒരു കൂട്ടം വിദഗ്ധരായ എൻജിനീയർമാർ അന്റാർട്ടിക്കക്ക് ചുറ്റുമുള്ള വിശാലമായ മഞ്ഞുപാളികൾ എത്ര വേഗത്തിലാണ് ഉരുകുന്നതെന്നും സമുദ്രനിരപ്പ് ഉയരുന്നതിന്റെ കാരണം എന്താണെന്നും കണ്ടെത്താൻ ഒരുങ്ങുകയാണ്. ഇക്കാര്യങ്ങൾ കണ്ടെത്താൻ അവർ റോബോട്ട് പേടകങ്ങൾ നിർമ്മിക്കുന്നു എന്ന പുതിയ വാർത്തയാണ് വരുന്നത്.
ലോസ് ഏഞ്ചൽസിനടുത്തുള്ള നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സബ്‌മേഴ്‌സിബിൾ വാഹനങ്ങളുടെ ഒരു പ്രോട്ടോടൈപ്പ് ആർട്ടിക്കിലെ യുഎസ് നേവി ലബോറട്ടറി ക്യാമ്പിൽ നിന്ന് പരീക്ഷിച്ചു എന്നും റിപ്പോർട്ട് ഉണ്ട്.
ഇത്തരം റോബോട്ടുകൾ ഭൂമിയിലെ ഏറ്റവും പ്രയാസം ഏരിയ സ്ഥലങ്ങളിലേക്ക് ശാസ്ത്ര ഉപകരണങ്ങൾ എത്തിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമാണ് എന്നാണ് ജെപിഎൽ റോബോട്ടിക്സ് എൻജിനീയറും ഐസ്നോട് പ്രോജക്റ്റിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ പോൾ ഗ്ലിക്ക് ഇന്നലെ നാസയുടെ വെബ്സൈറ്റിൽ കുറിച്ചത്.
അന്റാർട്ടിക്കക്ക് ചുറ്റുമുള്ള സമുദ്രജലത്തിന്റെ ചൂട്, ഉപഭൂഖണ്ഡത്തിന്റെ തീരപ്രദേശത്തെ മഞ്ഞുരുകുന്നതിന്റെ തോത് എന്നിവ അളക്കാൻ കൂടുതൽ കൃത്യമായ ഡാറ്റ നൽകാനാണ് പേടകങ്ങൾ ലക്ഷ്യമിടുന്നത് . ഭാവിയിൽ സമുദ്രനിരപ്പ് ഉയരുന്നത് പ്രവചിക്കാനും ഇവയ്ക്ക് കഴിഞ്ഞേക്കും എന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു