Kerala
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; കുറ്റപത്രം സമർപ്പിച്ചു
രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
കോഴിക്കോട് | കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പന്തീരങ്കാവ് സ്വദേശിനി കെ.കെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ, നിലവിൽ മഞ്ചേരി മെഡിക്കൽ കോളജിലെ ഡോക്ടറായ സി.കെ രമേശൻ, കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. എം ഷഹന, കോഴിക്കോട് മെഡിക്കൽ കോളജിലെ സ്റ്റാഫ് നേഴ്‌സുമാരായ മഞ്ജു, രഹന എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്. 300 പേജുള്ള കുറ്റപത്രത്തിൽ 60 സാക്ഷികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
നാലു പേരെയും പ്രതി ചേർത്ത് പോലീസ് കുന്നമംഗലം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് നൽകി മൂന്നു മാസത്തിനു ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
പ്രതികളായ നാല് പേരെയും പ്രൊസിക്യൂട്ട് ചെയ്യാൻ സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയത്തോടെയാണ് കേസിൽ നടപടികൾ വേഗത്തിൽ ആയത്.