Connect with us

Kerala

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: മെഡിക്കല്‍ ബോര്‍ഡിനെതിരെ പരാതി നല്‍കി ഹര്‍ഷിന

പോലീസ് റിപ്പോര്‍ട്ട് തള്ളിയ മെഡിക്കല്‍ ബോര്‍ഡ് നടപടിയില്‍ പ്രതിഷേധിച്ചാണ് പരാതി.

Published

|

Last Updated

കോഴിക്കോട് | ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡിനെതിരെ കോഴിക്കോട് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ഹര്‍ഷിന. പോലീസ് റിപ്പോര്‍ട്ട് തള്ളിയ മെഡിക്കല്‍ ബോര്‍ഡ് നടപടിയില്‍ പ്രതിഷേധിച്ചാണ് പരാതി. പരാതി മെഡിക്കല്‍ കോളജ് എ സി പിക്ക് കൈമാറും.

2017 നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. 2017 ജനുവരി 27ന് തലവേദനയെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എം ആര്‍ ഐ സ്‌കാനിങ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിഗമനം.

എന്നാല്‍, ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍ നിന്നാണെന്ന് എം ആര്‍ ഐ റിപ്പോര്‍ട്ട് പ്രകാരം മാത്രം തീരുമാനിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് മെഡിക്കല്‍ ബോര്‍ഡിലെ ഭൂരിഭാഗം ഡോക്ടര്‍മാരും സ്വീകരിച്ചത്.

 

Latest