Connect with us

Kerala

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: മെഡിക്കല്‍ ബോര്‍ഡ് നടപടിക്കെതിരെ അപ്പീലുമായി പോലീസ്

പോലീസ് റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിയ നടപടിക്കെതിരെയാണ് സംസ്ഥാന അപ്പീല്‍ അതോറിറ്റിക്ക് മുമ്പാകെ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് നടപടിക്കെതിരെ പോലീസ് അപ്പീല്‍. പോലീസ് റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിയ നടപടിക്കെതിരെയാണ് സംസ്ഥാന അപ്പീല്‍ അതോറിറ്റിക്ക് മുമ്പാകെ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടയിലാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന് പോലീസ് ഡി എം ഒക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഇതിനെ നിഷേധിക്കുന്ന നിലപാടാണ് മെഡിക്കല്‍ ബോര്‍ഡ് കൈക്കൊണ്ടത്.

എം ആര്‍ ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കത്രിക മെഡിക്കല്‍ കോളജില്‍ നിന്നാണെന്ന് പറയാനാകില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് പറയുകയായിരുന്നു. ഇതിനെതിരെ ഹര്‍ഷിന ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

 

Latest