Connect with us

MEDICAL NEGLIGIANCE

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക; പുതുക്കിയ പ്രതിപട്ടിക പോലീസ് കുന്ദമംഗലം കോടതിയില്‍ സമര്‍പ്പിച്ചു

ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ സി കെ രമേശനും കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. ഷഹനയുമാണ് പ്രതികള്‍.

Published

|

Last Updated

കോഴിക്കോട്  |  പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പോലീസ് പുതുക്കിയ പ്രതിപട്ടിക ഇന്ന് കുന്ദമംഗലം കോടതിയില്‍ സമര്‍പ്പിച്ചു.

ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ സി കെ രമേശനും കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. ഷഹനയുമാണ് പ്രതികള്‍.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേര്‍ത്തിരിക്കുന്നത്. ഹര്‍ഷിനയുടെ പരാതി പ്രകാരം നേരത്തെ പ്രതിചേര്‍ത്തിരുന്ന മെഡിക്കല്‍ കോളജ് ഐ എം സി എച് മുന്‍ സുപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടര്‍മാര്‍ എന്നിവരെ സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും ഇന്ന് കുന്നമംഗലം കോടതിയില്‍ സമര്‍പ്പിച്ചു. മെഡിക്കല്‍ നെഗ്ലിജെന്‍സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാനുള്ള അനുമതിക്കായി അന്വേഷണ സംഘം ഉടന്‍ സര്‍ക്കാരിന് അപേക്ഷയും നല്‍കും. ഇതിനു ശേഷം അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
വിഷയത്തില്‍ ഡോക്ടര്‍മാരെ പിന്തുണച്ച് ഐ എം എ രംഗത്തെത്തി.