Connect with us

International

എസ് സി ഒ സമ്മേളനം; ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കും

ഗോവന്‍ തലസ്ഥാനമായ പനാജിയിലാണ് എസ് സി ഒ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം നടക്കുന്നത്.

Published

|

Last Updated

ബീജിങ് | ചൈനീസ് വിദേശകാര്യ മന്ത്രി കിന്‍ ഗാങ് ഈയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ഈമാസം നാല്, അഞ്ച് തീയ്യതികളില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സി ഒ) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ കൂടിയായ കിന്‍ ഗാങ് ഇന്ത്യയിലെത്തുന്നത്.

ഗോവന്‍ തലസ്ഥാനമായ പനാജിയിലാണ് എസ് സി ഒ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം നടക്കുന്നത്. ഈ വര്‍ഷത്തെ എസ് സി ഒ ഉച്ചകോടിക്ക് മുന്നോടിയായി അന്താരാഷ്ട്ര, പ്രാദേശിക സ്ഥിതിഗതികള്‍, വിവിധ മേഖലകളില്‍ എസ് സി ഒ സഹകരണം തുടങ്ങിയ വിഷയങ്ങള്‍ എസ് സി ഒയില്‍ അംഗങ്ങളായ മറ്റു രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി കിന്‍ ചര്‍ച്ച ചെയ്യുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് അറിയിച്ചു.

ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എന്നിവര്‍ വരുന്ന ജൂലൈ മൂന്ന്, നാല് തീയ്യതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന എസ് സി ഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Latest