Kerala
അമിതമായി ഫോണ്‍ ഉപയോഗിച്ചതിനു ശകാരിച്ചു; 13 കാരന്‍ ജീവനൊടുക്കി
ചേളാരി സ്വദേശി മുഹമ്മദ് നിഹാല്‍ (13) ആണ് മരിച്ചത്

മലപ്പുറം | അമിതമായി ഫോണ്‍ ഉപയോഗിച്ചതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കി. ചേളാരിയിലാണ് 13 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചേളാരി സ്വദേശി മുഹമ്മദ് നിഹാല്‍ (13) ആണ് മരിച്ചത്.
ഇന്നലെ രാത്രിയിലാണ് കിടപ്പുമുറിയില്‍ കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അമിതമായി ഫോണ്‍ ഉപയോഗിച്ചതിന് രക്ഷിതാക്കള്‍ ശകാരിച്ചിരുന്നതായി പോലീസ് പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)
---- facebook comment plugin here -----